CinemaGeneralIndian CinemaLatest NewsNEWS

പ്രണയ സാഫല്യം ; പ്രമുഖ സംവിധായകനും ബംഗ്ലാദേശ് നടിയും വിവാഹിതരായി

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വളരെ ലളിതമായ വിവാഹമായിരുന്നു ഇവരുടേത്.

പ്രമുഖ സംവിധായകൻ ശ്രീജിത്ത് മുഖർജി വിവാഹിതനായി. ബംഗ്സാദേശ് സ്വദേശിനി നടിയും മോഡലുമായ റഫിയത്ത് റാഷിദ് മിഥിലയെയാണ് ജീവിത സഖിയാക്കിയത്. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ശ്രീജിത്ത് മുഖർജിയും മിഥുലയും ഒരുമിക്കുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വളരെ ലളിതമായ വിവാഹമായിരുന്നു ഇവരുടേത്. തുടർന്ന് സംവിധായകന്റെ കൊൽക്കത്തയിലെ ഫ്ലാറ്റിൽ വിവാഹ സൽക്കാരം സംഘടിപ്പിച്ചിരുന്നു. നടൻ രുദ്രനീൽ ഘോഷ്, ജിഷു സെൻ ഗുപ്ത,, കവി ശ്രീജാതോ തുടങ്ങിയവർ വിവാഹ വിരുന്നിൽ പങ്കെടുത്തിരുന്നു

സംവിധായകൻ ശ്രീജിത്ത് മുഖർജിയും മിഥിലയും തമ്മിലുള്ള പ്രണയം പരസ്യമായ രഹസ്യമായിരുന്നു. ഇവരുടെ പ്രണയം സിനിമ മേഖലയിൽ ഏറെ ചർച്ച വിഷയവുമായിരുന്നു. മിഥിലയുടെ രണ്ടാം വിവാഹമാണിത്.

2006 ൽ ബംഗ്ലാദേശ് സംഗീതഞ്ജൻ തഹ്സാ റഹ്മാനെ വിവാഹം കഴിച്ചിരുന്നു. തുടർന്ന് 2017 ൽ ഇവർ വിവാഹ മോചിതരാവുകയായിരുന്നു. ഈ ബന്ധത്തിൽ മിഥിലയ്ക്ക് ഒരു മകളുമുണ്ട്.

shortlink

Post Your Comments


Back to top button