
രജനികാന്ത് ആരാധകരും ആക്ഷൻ സിനിമയുടെ ആരാധകരും ഒരുപോലെ കാത്തിരുന്ന ദർബാറിന്റെ ഓഡിയോ ലോഞ്ച് ഗംഭീരമായി പ്രകാശിക്കുകയാണ്. രജനികാന്ത്, അനിരുദ്ധ് കൂട്ടുകെട്ടിൽ നേരത്തെ ഇറങ്ങിയ പേട്ട എന്ന ചിത്രത്തിലെ ഗാനങ്ങൾ സൂപ്പർ ഹിറ്റുകളായതിനാൽ, ദർബാറിൽ ഗാനങ്ങൾക്കായും ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
തമിഴ് ആരാധകര്‍ മാത്രമല്ല ഇന്ത്യൻ സിനിമ പ്രേക്ഷകരെല്ലാം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദര്‍ബാര്‍. സ്റ്റൈല്‍ മന്നൻ രജനികാന്തും എ ആര് മുരുഗദോസും ആദ്യമായി ഒന്നിക്കുന്നുവെന്നതു തന്നെയാണ് ചിത്രത്തിന്റെ പ്രധാന സവിശേത. നേരത്തെ, പുറത്തിറങ്ങിയ ചിത്രത്തിലെ രജനികാന്ത് സ്റ്റിൽസും മോഷൻ പിക്ച്ചറുമെല്ലാം ഓണ്‍ലൈനില്‍ വൈറലാണ്.
ചെന്നൈ നെഹ്രു ഇൻഡോര്‍ സ്റ്റേഡിയത്തിലാണ് എ ആര് മുരുഗദോസ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച്. ചിത്രത്തിന്റെ ഇൻട്രോ സോംഗ് അനിരുദ്ധ് രവചന്ദറിന്റെ സംഗീതത്തില്‍ എസ് പി ബാലസുബ്രഹ്മണ്യം ആലപിക്കുകയായിരുന്നു. ‘ചുമ്മ കിഴി’ എന്ന ആ പാട്ട്, ക്രിസ്മസ് ഹിറ്റുകളുടെ കൂട്ടത്തിൽ തന്റെ സ്ഥാനം ഇതിനോടകം തന്നെ ഉറപ്പിച്ചുകഴിഞ്ഞു. ബാക്കി പാട്ടുകൾക്കായി ഇപ്പോൾ കാത്തിരിക്കുകയാണ് ആരാധകർ.
1992ല്‍ പ്രദര്‍ശനത്തിന് എത്തിയ അലക്സ് പാണ്ഡ്യൻ എന്ന ചിത്രത്തിലാണ് രജനികാന്ത് അവസാനമായി പൊലീസ് വേഷത്തിലെത്തിയത്. കോടതി എന്ന അര്‍ത്ഥത്തിലാണ് ദര്‍ബാര്‍ എന്ന പേര് സിനിമയ്ക്കായി നല്കപ്പെട്ടിരിക്കുന്നതെന്നാണ് റിപ്പോർട്ട്. സന്തോഷ് ശിവനാണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
Post Your Comments