ബോളിവുഡ് നടിമാരിൽ വച്ചുതന്നെ ഒരു വികൃതി കുട്ടിയെ പോലുള്ള താരമാണ് ആലിയ ഭട്ട്. ആലിയയുടെ അഭിനയ ശൈലിയിലും ആ വികൃതിയും വഴക്കം പ്രകടമാകാറുണ്ട്. അതുകൊണ്ടുതന്നെ, ലോകമെമ്പാടും നിരവധി ആരാധകരെ സമ്പാദിച്ച നടിയാണ് ആലിയ ഭട്ട്. അഭിനയരംഗത്തായാലും പാട്ടിലായാലും ആലിയ എപ്പോഴും തിളങ്ങി നില്‍ക്കുന്ന കാഴ്ചയാണ് ബോളിവുഡ് ലോകത്ത് നിന്നും നമുക്ക് കാണാനാവുന്നത്.
എന്നാൽ, ഇപ്പോള്‍ മറ്റൊരു കൗതുക വിഷയവുമായാണ് താരം ആരാധകർക്കിടയിലേക്ക് എത്തിയിരിക്കുന്നത്. തനിക്ക് പാചകത്തിലും മികവുണ്ടെന്ന് അറിയിക്കാനാണ് ഇത്തവണത്തെ താരത്തിന്റെ വരവ്. തന്റെ സ്വന്തം യുട്യൂബ് ചാനലിലൂടെയാണ് ആലിയ ഈ പാചക വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. എപ്പോഴത്തെയും പോൽ, പുതിയ വീഡിയോയും ഇപ്പോള്‍ ആരാധകര്‍ക്കിടയിൽ തരംഗമാവുകയാണ്.
തന്റെ ഇഷ്ട വിഭവങ്ങളായ ബീറ്റ്റൂട്ട് സാലഡും ചിയ പുഡ്ഡിങ്ങുമാണ് ആലിയ തയ്യാറാക്കാന്‍ പഠിക്കുന്നത്. ആലിയയുടെ പ്രധാന ഷെഫ് ദിലീപും കരോളാണ് ആലിയക്ക് വിഭവം ഉണ്ടാക്കാനുള്ള നിർദേശങ്ങൾ നൽകുന്നത്. വിഭവത്തിന് ഉപ്പ് അല്‍പ്പം കുറഞ്ഞുപോയെങ്കിലും അടിപൊളിയാണെന്നാണ് ഷെഫ് വീഡിയോയുടെ അവസാന ഭാഗങ്ങളിൽ വച്ചു പ്രതികരിക്കുന്നത്.
Post Your Comments