പലപ്പോഴും വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ബോളിവുഡ് സൂപ്പർതാരമാണ് അക്ഷയ് കുമാർ. പൊതുവേദികളിൽ രാജ്യസ്നേഹം വിശദീകരിച്ച് മടുത്തെന്ന് താരം തുറന്നു പറയുന്നു. അതുകൊണ്ട് തന്നെ ഇന്ത്യന്‍ പാസ്പോർട്ടിന് താൻ അപേക്ഷ നൽകിയെന്നും ഇനിയെങ്കിലും വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും ഒരു സ്വകാര്യ ചടങ്ങില്‍ അക്ഷയ് കുമാര്‍ പങ്കുവച്ചു. ‘ഞാൻ ഒരിന്ത്യക്കാരനാണ്, ഭാര്യയും മക്കളുമതേ. ഇവിടെയാണ് നികുതി നൽകുന്നത്, ജീവിക്കുന്നത്’ എന്നും അദ്ദേഹം സ്വകാര്യ ചടങ്ങിൽ പറഞ്ഞു. കനേഡിയൻ പൗരത്വത്തിന്റെ പേരിൽ പലപ്പോഴും അക്ഷയ് കുമാറിന് വിമർശനം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. എപ്പോഴും രാജ്യസ്നേഹവും കൂറും തെളിയിക്കേണ്ട ഒരവസ്ഥ വളരെ വേദനിപ്പിച്ചിരുന്നുവെന്നും ബാധ്യതയായിരുന്നുവെന്നും അക്ഷയ് വെളിപ്പെടുത്തി.
”അഭിനയിച്ച 14 സിനിമകളും തുടരെ തുടരെ പരാജയമായതോടെയാണ് താന്‍ കനേഡിയൻ പൗരത്വത്തിന് അപേക്ഷ നൽകിയത്. എന്ത് ചെയ്യണമെന്ന് അറിയാതെ നിന്ന സമയമായിരുന്നു അത്. കരിയർ തീർന്നെന്ന് കരുതി. അതോടെയാണ് കാനഡയിലേക്ക് കുടിയേറാമെന്ന് തീരുമാനിച്ചത്. പക്ഷേ പതിനഞ്ചാം സിനിമ മുതൽ തനിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.” അക്ഷയ് കൂട്ടിച്ചേര്‍ത്തു
അക്ഷയ് കുമാറിന്റെ പുതിയ വെളിപ്പെടുത്തലും വിവാദമായിട്ടുണ്ട്. ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥ വച്ച് ബാക്കിയുള്ള സിനിമകൾക്ക് ഉറപ്പ് പറയാനാവില്ലെന്നും അതുകൊണ്ട് കാനഡ ഉപേക്ഷിക്കേണ്ടെന്നുമായിരുന്നു ചില കമന്റുകൾ. താരം കാപട്യക്കാരൻ ആണെന്നും രാജ്യസ്നേഹം അഭിനയമാണെന്നും ചിലർ ട്വീറ്റ് ചെയ്തിട്ടുണ്ട്.
Post Your Comments