മറ്റുനായികമാരെ അപേക്ഷിച്ച് ഞാന്‍ അഹങ്കാരി: മനസ്സ് തുറന്നു ഗീതു മോഹന്‍ദാസ്‌

പണ്ടത്തെ ഗീതു മോഹന്‍ദാസില്‍ നിന്ന് ഇപ്പോഴത്തെ ഗീതു മോഹന്‍ദാസിനു ഒരുപാട് മാറ്റമുണ്ട്

മൂത്തോന്‍ എന്ന മലയാള ചിത്രം ചെയ്തു വനിതാ സംവിധായിക എന്ന നിലയില്‍ ഗീതു മോഹന്‍ദാസ്‌ കയ്യടി വാങ്ങുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യത്യസ്തമായ നിലപാടുകള്‍ കൊണ്ടും താരം ശ്രദ്ധേ നേടാറുണ്ട്. പണ്ടത്തെ ഗീതു മോഹന്‍ദാസില്‍ നിന്ന് ഇപ്പോഴത്തെ ഗീതു മോഹന്‍ദാസിനുണ്ടായ മാറ്റത്തെക്കുറിച്ച് ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നു സംസാരിക്കുകയാണ് ഗീതു.

‘പണ്ടത്തെ ഗീതു മോഹന്‍ദാസില്‍ നിന്ന് ഇപ്പോഴത്തെ ഗീതു മോഹന്‍ദാസിനു ഒരുപാട് മാറ്റമുണ്ട്. ഞാന്‍ ചെറിയ ക്ലാസില്‍ കേരളത്തില്‍ പഠിച്ചു. പിന്നെ വിദേശത്തായിരുന്നു പഠിച്ചത്. പിന്നീട് നാട്ടില്‍ മടങ്ങി വന്നു. ഞാന്‍ ഇന്റസ്ട്രിയില്‍ ഒരു മിസ്ഫ്റ്റ് ആണോ എന്ന് സംശയം തോന്നിയ സമയം ഉണ്ടായിരുന്നു. ആ സമയത്തെ മറ്റു നായികമാരെവെച്ച് നോക്കുമ്പോള്‍ ഞാന്‍ അഹങ്കാരിയായാണ്‌ കരുതപ്പെട്ടിരുന്നത്. സെറ്റില്‍ ഇംഗ്ലീഷ് സംസാരിച്ചാല്‍ നമ്മളെ അഹങ്കാരിയായി മാറ്റിനിര്‍ത്തിയിരുന്നു. അന്ന് അച്ഛന്‍ പറയുമായിരുന്നു നിന്റെ വ്യത്യസ്തയാണ് നിന്റെ ശക്തിയെന്ന്. പിന്നെ ജീവിതം അതിന്റെ ഒഴുക്കില്‍ നമ്മളെ പലതും പഠിപ്പിക്കും. കാഴ്ചപാടുകള്‍ക്ക് കൂടുതല്‍ തെളിച്ചം വരും. ഇന്ന് ഞാന്‍ ആത്മവിശ്വാസമുള്ള സ്ത്രീയാണ്. സിനിമാ മേഖലയില്‍ ഡബ്ലുസിസിയുടെ സ്ഥാപക അംഗങ്ങളില്‍ ഒരാളെന്ന നിലയിലും കൂടുതല്‍ കരുത്തും മോട്ടിവേഷനും തോന്നുന്നു’.

Share
Leave a Comment