
സഹനടനായും കോമേഡിയനായും നെഗറ്റീവ് റോള്‍ അവതരിപ്പിച്ചും മലയാള സിനിമയിൽ തിളങ്ങി നില്ക്കുന്ന താരമാണ് വിനയ് ഫോര്‍ട്ട്. ഈ വര്‍ഷം റിലീസിനെത്തിയ തമാശ എന്ന സിനിമയില്‍ നായകനായിട്ടെത്തി താരം എല്ലാവരെയും അത്ഭുതപ്പെടുത്തുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കാറുള്ള താരം മകനോടൊപ്പമുള്ള രസകരമായ പല വീഡിയോസും പുറത്ത് വിടാറുണ്ട്.
ഇപ്പോഴിതാ തന്റയെ അഞ്ചാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് താരം. സമൂഹ മാധ്യമത്തിലൂടെ പുറത്ത് വിട്ട ചിത്രത്തിലൂടെയാണ് ഈ ദിവസത്തെ വിശേഷത്തെ കുറിച്ച് വിനയ് വ്യക്തമാക്കിയത്. ആരാധകരും സിനിമാ താരങ്ങളുമടക്കം നിരവധി പേരാണ് താരദമ്പതികള്‍ക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്.
ദീര്‍ഘകാലം സുഹൃത്തായിരുന്ന സൗമ്യ രവിയും വിനയും 2014 ഡിസംബര്‍ ആറിനായിരുന്നു വിവാഹിതരാവുന്നത്. ഗുരുവായൂരില്‍ വെച്ചായിരുന്നു വിവാഹം. ഇരുവര്‍ക്കും ഒരു മകനാണുള്ളത്. ടിക് ടോകിലും മറ്റുമായി മകനൊപ്പമുള്ള രസകരമായ നിമിഷങ്ങള്‍ പലപ്പോഴായി വിനയ് പങ്കുവെക്കാറുണ്ട്.
Post Your Comments