തലസ്ഥാനം അപ്രതീക്ഷിതമായ ഒരു അതിഥിക്ക് വേണ്ടി കാത്തിരിക്കുകയാണ്. മറ്റാരുമല്ല അത് ബോളിവുഡ് സൂപ്പർ സ്റ്റാർ ആമിർ ഖാൻ ആണ്. പുതിയ ചിത്രമായ ലാൽ സിങ് ഛദ്ദയുടെ ഷൂട്ടിങുമായി ബന്ധപ്പെട്ടാണ് താരത്തിന്റെ കേരളത്തിലേയ്ക്കുള്ള വരവ്. സിനിമയുടെ ഷൂട്ടിങ്ങിനായുള്ള അനുമതി കഴിഞ്ഞ ദിവസമാണ് ഇടവ ഗ്രാമപഞ്ചായത്ത് അണിയറ പ്രവർത്തകർക്ക് കൈമാറിയത്. ഈ കാര്യമറിഞ്ഞയുടൻ ആകാംക്ഷയിലാണ് നാട്ടുകാരെല്ലാം.
ഡിസംബർ 17ന് രാവിലെ ആറു മുതൽ വൈകുന്നേരം ആറ് വരെയായിരിക്കും സിനിമ ചിത്രീകരണം എന്നാണ് റിപ്പോർട്ട്. സീക്രട്ട് സൂപ്പർ സ്റ്റാർ എന്ന ഹിന്ദി ചിത്രം ഒരുക്കിയ അദ്വൈത് ചന്ദൻ ആണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. വയാകോമും ആമിര്‍ ഖാനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. നടന് അതുൽ കുർക്കർണിയാണ് ചിത്രത്തിന്റെ അവലംബിത തിരക്കഥ തയ്യാറാക്കുന്നത്.
വിശ്വവിഖ്യാത കലാകാരൻ ടോം ഹാങ്ക്സ് നായകനായ ശ്രദ്ധേയ ചിത്രം ഫോറസ്റ്റ് ഗംപിന്റെ (1994) റീമേക്ക് ആണ് ലാൽ സിങ് ഛദ്ദ. നടി കരീന കപൂറാണ് ചിത്രത്തിൽ ആമിറിന്റെ നായിക. തമിഴ് താരം വിജയ് സേതുപതിയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ടെന്നാണ് അണിയറപ്രവർത്തകർ അറിയിക്കുന്നത്.
അമേരിക്കൻ രാഷ്ട്രീയ സ്ത്രീജീവിത യാഥാർഥ്യങ്ങളെ തമാശയുടെ ആവിഷ്കരിക്കുന്ന ചിത്രമാണ് ‘ഫോറസ്ററ് ഗമ്പ്’.
Post Your Comments