
നിർമാതാക്കളുടെ സംഘടനാ സിനിമയിൽ നിന്നും വിലക്കിയതായി പ്രഖ്യാപിച്ചതിനെ തുടർന്ന്, യുവ നടൻ ഷെയ്ൻ നിഗവുമായി ഉണ്ടായ അസ്വാരസ്യങ്ങൾ പരിഹാരത്തിലേക്ക്. പ്രശ്നത്തിൽ താര സംഘടനയായ അമ്മ ഇടപെട്ടെങ്കിലും ഷെയ്ൻ നാട്ടിലില്ലാത്തതിനാൽ തർക്കത്തിൽ ഒരു തീരുമാനം കൈക്കൊള്ളാനോ, യോഗം കൂടാനോ കഴിഞ്ഞിരുന്നില്ല. അതേസമയം, ഒരാഴ്ചയായി രാജസ്ഥാനിലെ അജ്മീറിലായിരുന്ന നടന് ഷെയ്ന് നിഗം ഇന്നാണ് കൊച്ചിയില്‍ തിരിച്ചെത്തിയത്. വന്നയുടനെ തന്നെ, ഷെയ്ൻ താരസംഘടന അമ്മയുടെ സെക്രട്ടറി ഇടവേള ബാബുവുമായി ഫോൺ സംഭാഷണം നടത്തിയെന്നാണ് വിവരം.
വിലക്ക് നീക്കുന്നതു സംബന്ധിച്ച കാര്യങ്ങൾ ചര്‍ച്ച ചെയ്യാനായി ഷെയ്ന് അമ്മ ഭാരവാഹികളോട് തന്റേതായ സമയം ചോദിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ, 3 ദിവസത്തിനകം തന്നെ കൂടിക്കാഴ്ച ഉണ്ടാകുമെന്നാണ് അമ്മയുടെ ഭാരവാഹികള്‍ നല്കുന്ന സൂചന.
വെയില് , ഖുര്‍ബാനി, ഉല്ലാസം തുടങ്ങിയ സിനിമകളുടെ ചിത്രീകരണം മുടങ്ങാൻ കാരണക്കാരനായി എന്ന അർഥത്തിലാണ് നിര്‍മ്മാതാക്കളുടെ സംഘടന, ഷെയിൻ നിഗത്തെ സിനിമയില്‍ നിന്ന് വിലക്കുന്നതായി അറിയിച്ചത്.
ഷെയ്നെ വിലക്കിയതിനെ തുടർന്ന്, നിരവധി സിനിമ പ്രവർത്തകരാണ് രംഗത്ത് വന്നത്. ഈ പശ്ചാത്തലത്തിലാണ് പ്രശ്നത്തിലിടപെടാൻ അമ്മ എത്തിയത്.
Post Your Comments