
മലയാളക്കരയിലെ സിനിമാ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മഹാനടൻ മമ്മൂട്ടി നായകനാകുന്ന മാമാങ്കം. എം. പത്മകുമാര്‍ സംവിധാനത്തിലൊരുങ്ങുന്ന ഈ ചിത്രം ഡിസംബര്‍ 12നാണ് പ്രദർശനത്തിനെത്തുന്നത്. തന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബ്രെഹ്‌മാണ്ഡ ചിത്രത്തിന്റെ പ്രമോഷൻ തിരക്കിലാണ് മമ്മൂട്ടിയിപ്പോള്‍.
കഴിഞ്ഞ ദിവസം മാമാങ്കം സംഘം എത്തിപ്പെട്ടത് സിനിമയുടെ ഹിന്ദി പതിപ്പിന്റെ പ്രചരണാര്‍ത്ഥം മുംബൈയിലായിരുന്നു. അതേസമയം, പ്രൊമോഷൻ പരിപാടിക്കിടെ ഒരു മാദ്ധ്യമപ്രവര്‍ത്തകന്‍ മമ്മൂട്ടിയോട് ചോദിച്ച ചോദ്യമാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. എന്നാൽ, എല്ലാവരെയും രസിപ്പിച്ചത് മമ്മൂട്ടി അതിനു നൽകിയ മറുപടിയായിരുന്നു.
2019ല്‍ മാത്രം വരാൻ പോകുന്ന മാമാങ്കവും പേരന്‍പും ഉള്‍പ്പെടെ ഏഴ് ചിത്രങ്ങളാണ് മമ്മൂട്ടിയുടെ കീശയിലുള്ളത്. ഇതിനെ ബന്ധപ്പെടുത്തിയിയായിരുന്നു മാദ്ധ്യമപ്രവര്‍ത്തകന്റെ ചോദ്യം വന്നത്. താന്‍ മമ്മൂട്ടിയുടെ ആരാധകനാണ്, പിന്നെ ഒരു സത്യാവസ്ഥ പറഞ്ഞാൽ, അന്പത്തിനാല് വയസുള്ള തന്റെ അച്ഛന്‍ പത്തു മിനിട്ടു നടന്നാല്‍ തന്നെ തളര്‍ന്നു പോകുമ്പോൾ 68 വയസുള്ള മമ്മൂട്ടിക്ക് മാത്രം എങ്ങനെയാണു ഒരു വർഷത്തിൽ തന്നെ ഇത്രയും ചിത്രങ്ങള്‍ ചെയ്യാനുള്ള എനര്‍ജി കിട്ടുന്നതെന്നും, ഇതിന്റെ രഹസ്യം എന്താണെന്നുമായിരുന്നു ചോദ്യം.
അതേസമയം, താങ്കളെപ്പോലുള്ള ആരാധകരാണ് തന്റെ എനര്‍ജി എന്നായിരുന്നു മമ്മൂട്ടി നൽകിയ മറുപടി. തനിക്ക് ഇപ്പോഴും ലഭിക്കുന്ന പ്രേക്ഷകരുടെ സ്നേഹവും ആരാധനയും പിന്തുണയും തന്നെയാണ് തന്നെ മുന്നോട്ട് നയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments