GeneralLatest NewsMollywood

ഒരു സിനിമ തീയേറ്ററില്‍ ഓടി എന്നതുകൊണ്ട് മേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ല എന്നൊന്നും ഇല്ല

ഓരോ വര്‍ഷം കഴിയുമ്ബോഴും ഐ എഫ് എഫ് കെ ജനകീയമാവുകയാണ്. കൂടാതെ വിവാദങ്ങളൊക്കെ അല്‍പ്പം കുറഞ്ഞിരിക്കുന്ന സമയമാണിത്.

അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനു തിരുവനന്തപുരത്ത് തിരി തെളിഞ്ഞു. കാഴ്ച്ചയുടെ വസന്തവുമായി ഇനി ഏഴു നാളുകള്‍. ഇക്കുറി ചലച്ചിത്ര മേളയില്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ചിത്രങ്ങള്‍ വ്യത്യസ്തത പുലര്‍ത്തുന്നതാണെന്ന് സംവിധായകന്‍ എം എ നിഷാദ്. സിനിമകളുടെ തിരഞ്ഞെടുപ്പ് ഇത്തവണ വളരെ നന്നായിട്ടുണ്ടെന്നും അദ്ദേഹം ഒരു മാധ്യമത്തോട് പ്രതികരിച്ചു.

‘ഓരോ വര്‍ഷം കഴിയുമ്ബോഴും ഐ എഫ് എഫ് കെ ജനകീയമാവുകയാണ്. കൂടാതെ വിവാദങ്ങളൊക്കെ അല്‍പ്പം കുറഞ്ഞിരിക്കുന്ന സമയമാണിത്. ഒരു സിനിമ തീയേറ്ററില്‍ ഓടി എന്നതുകൊണ്ട് അത് മേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ല എന്നൊന്നും ഇല്ലല്ലോ. സിനിമയുടെ വ്യാകരണം തന്നെ മാറിയിരിക്കുകയാണ്. ഒരു പ്രത്യേക ജനുസ്സില്‍ പെടുന്ന സിനിമകള്‍ മാത്രമേ മേളകളില്‍ കാണിക്കാന്‍ പാടുള്ളു എന്ന് നിയമം ഒന്നുമല്ലല്ലോ. കഴിഞ്ഞ തവണത്തെക്കാള്‍ ക്രമീകരണങ്ങള്‍ നന്നായിട്ടുണ്ട്’. അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ സ്വന്തം രാജ്യാന്തര ചലച്ചിത്രമേള ആയതുകൊണ്ട് മലയാള സിനിമകള്‍ക്ക് കൂടുതല്‍ ഇടം ലഭിക്കണം എന്ന ആഗ്രഹക്കാരനാണ് താനെന്നു കൂട്ടിചേര്‍ത്ത നിഷാദ് ” പുതിയ ചെറുപ്പക്കാര്‍ വിപ്ലവകരമായ കാര്യങ്ങള്‍ ചെയ്ത് സിനിമയുടെ വ്യാകരണം തന്നെ മാറ്റുന്നു. അവര്‍ക്ക് പ്രാതിനിധ്യം കിട്ടുന്ന ഒരു സെഷന്‍ തുടങ്ങുന്ന കാര്യം ആലോചിക്കേണ്ടിയിരിക്കുന്നു.” പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button