CinemaKollywoodLatest NewsNEWS

രജനി + കമൽ = ലോകേഷ് കനകരാജ് ചിത്രം; ആകാംഷാഭരിതരായി ആരാധകർ

35 വർഷങ്ങൾക്ക് മുന്നേ, ഹിന്ദി ചിത്രമായ 'ഗെറാഫ്റ്റർ'ലാണ് രജനിയും കമലും ഒന്നിച്ചഭിനയിച്ചത്, അമിതാഭ് ബച്ചനും ഈ ചിത്രത്തിൽ ഉണ്ടായിരുന്നു.

നാല് ദശകത്തോളം തമിഴ് ഉലകിൽ, സിനിമയിലൂടെ മത്സരിക്കുന്ന കോളിവുഡിന്റെ നിലവിലെ തലതൊട്ടപ്പന്മാരാണ് സ്റ്റൈൽ മന്നൻ രജനി കാന്തും ഉലകനായകൻ കമൽ ഹാസനും. ഈ അടുത്തകാലത്താണ് രാഷ്ട്രീയത്തിൽ തങ്ങൾ ഒന്നിക്കുന്നുവെന്ന സൂചനകൾ ഇരുവരും നൽകിയത്. എന്നാൽ ഇതാ, സിനിമയിലും രണ്ടാളും ഒരുമിക്കാനിരിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. സമീപകാലത്തിറങ്ങിയ ‘കൈതി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ സംവിധായകൻ ലോകേഷ്‌കനകരാജായിരിക്കും രണ്ടു അനശ്വര നായകന്മാരെയും ഒരുമിച്ചു ചേർത്തുകൊണ്ട് സിനിമ ഒരുക്കുന്നത്.

ഡിസംബർ രണ്ടാം തിയതിയാണ്, ലോകേഷും കമൽ ഹാസന്റെ നിർമാണ കമ്പനിയായ രാജ്കമൽ ഫിലിംസും പുതിയ പദ്ധതിയിൽ ഒപ്പുവച്ചത്. ഇതിനു ശേഷം, സംവിധായകൻ രജനികാന്തിനെ സന്ദർശിക്കുകയും മണിക്കൂറുകൾ അവിടം ചിലവഴിക്കുകയുമുണ്ടായി. 35 വർഷങ്ങൾക്ക് മുന്നേ, ഹിന്ദി ചിത്രമായ ‘ഗെറാഫ്റ്റർ’ലാണ് രജനിയും കമലും ഒന്നിച്ചഭിനയിച്ചത്, അമിതാഭ് ബച്ചനും ഈ ചിത്രത്തിൽ ഉണ്ടായിരുന്നു.

നിലവിൽ, ഇളയദളപതി വിജയും വിജയ് സേതുപതിയും ചേർന്നഭിനയിക്കുന്ന ദളപതി 64ന്റെ തിരക്കിലാണ് ലോകേഷ് കനകരാജ്. അടുത്തവർഷം പൊങ്കലിന് പുറത്ത് വരുന്ന ‘ദർബാർ’ ആണ് രജനിയുടേത്. ശങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ 2ന്റെ തിരക്കിലാണ് കമൽ. ആയതിനാൽ, പുതിയ ചിത്രത്തിന്റെ ബ്രെഹ്‌മാണ്ഡ അറിയിപ്പ് ഉടൻ പുറത്ത് വരുമെന്നാണ് അനൗദ്യോഗിക വിവരം.

സാമ്പത്തിക ലാഭത്തിനപ്പുറത്തേക്ക് രണ്ടു താരങ്ങളുടെയും ആരാധകർ തമ്മിലുള്ള സ്വരച്ചേർച്ചയ്ക്ക് വേണ്ടിയാണു ഇങ്ങനെയൊരു ചിത്രം മുഖ്യമായും ഉണ്ടാവുന്നതെന്നാണ് അണിയറപ്രവർത്തകർ അറിയിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button