CinemaGeneralMollywoodNEWS

വിശ്രമം കിട്ടാതെ മോഹന്‍ലാല്‍ ചിത്രത്തിന്‍റെ പോസ്റ്റര്‍ അടിച്ച കഥ പറഞ്ഞു ഗായത്രി അശോക്‌

പക്ഷെ ചിത്രത്തിന്റെ കാര്യത്തില്‍ അതിന്റെ സ്റ്റില്‍സ് ഏകദേശം 366 -ആം ദിവസം വരെ ഉപയോഗിക്കേണ്ടി വന്നു

മലയാള സിനിമയില്‍ ഒരു വര്‍ഷക്കാലം തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ച് സര്‍വ്വകാല റെക്കോഡിട്ട സിനിമയാണ് പ്രിയന്‍ദര്‍ശന്‍-മോഹന്‍ലാല്‍ ടീമിന്റെ ‘ചിത്രം’. 1988-ല്‍ പുറത്തിറങ്ങിയ ‘ചിത്രം’ അപ്രതീക്ഷിത വിജയം സ്വന്തമാക്കിയാണ് പുതിയ ചരിത്രം എഴുതി ചേര്‍ത്തത്. ‘ചിത്രം’ എന്ന സിനിമയുടെ പരസ്യകല ചെയ്ത ഗായത്രി അശോക്‌ വര്‍ഷങ്ങള്‍ക്കിപ്പുറം ആ സിനിമയുടെ മഹാ വിജയത്തിന്റെ കഥ ഓര്‍ത്തെടുക്കുകയാണ്.

സഫാരി ടിവിയിലെ ‘ചരിത്രം എന്നിലൂടെ’ എന്ന ഷോയില്‍ നിന്ന്

ഒരു സിനിമയ്ക്ക് അന്‍പത് ദിവസം വരെയൊക്കെയുള്ള പോസ്റ്ററിന്റെ സ്റ്റില്‍സ് നേരത്തെ തീരുമാനിച്ചു വയ്ക്കാറുണ്ട്. അന്‍പത് ദിവസമൊക്കെ കഴിഞ്ഞു നൂറാം ദിവസമൊക്കെ ചെയ്യുമ്പോള്‍ പിന്നെ ചിത്രത്തിന്റെ ടെക്നീഷ്യന്‍മാരെയൊക്കെ ഉള്‍പ്പെടുത്തിയുള്ള പോസ്റ്റര്‍ ആകും പൊതുവേ തയ്യാറാക്കുന്നത്. പക്ഷെ ചിത്രത്തിന്റെ കാര്യത്തില്‍ അതിന്റെ സ്റ്റില്‍സ് ഏകദേശം 366 -ആം ദിവസം വരെ ഉപയോഗിക്കേണ്ടി വന്നു. ഇരുപത്തിയഞ്ച്, അന്‍പതായി, അന്‍പത് നൂറായി അങ്ങനെ അത് തുടര്‍ന്നു’. അന്ന് ‘മൈഡിയര്‍ കുട്ടിച്ചാത്തന്‍’ 365-ദിവസത്തെ പോസ്റ്റര്‍ ആയിരുന്നു മലയാള സിനിമയുടെ റെക്കോര്‍ഡായി നിലനിന്നത്,അതിനെ ഒന്ന് ബ്രേക്ക് ചെയ്യണം എന്ന തീരുമാനത്തില്‍ ചിത്രത്തിന്റെ 366 -ആം ദിവസത്തെ പോസ്റ്റര്‍ അടിച്ചു കൊണ്ടായിരുന്നു മലയാള സിനിമയില്‍ ചിത്രത്തിന്റെ ടീം പുതിയ ചരിത്രം കുറിച്ചത്.

shortlink

Related Articles

Post Your Comments


Back to top button