
ഹിന്ദി പ്രമുഖ യുവ നടി, ജാൻവി കപൂറിന്റെ വാക്കുകളാണ് കുറച്ചുനാളുകളായി സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. എന്താണ് പ്രണയം എന്ന ചോദ്യത്തിന് ജാൻവി നൽകിയ കൗതുകകരമായ ഉത്തരമാണത്.
മരണമടഞ്ഞ പ്രമുഖ ഇന്ത്യൻ നടി ശ്രീദേവിയുടെയും പ്രമുഖ സംവിധായകൻ ബോണി കപൂറിന്റെയും മകളാണ് ജാൻവി. കുറച്ചു സിനിമകൾ മാത്രമാണ് ചെയ്തിട്ടുള്ളതെങ്കിലും പ്രേക്ഷകരുടെ പ്രിയം പിടിച്ചുപറ്റിയ താരമാണ് ജാൻവി കപൂര്‍. ഹിന്ദി സിനിമ ലോകത്തെ പുതിയ തലമുറ നായികമാരില്‍ മുൻനിരയിലുള്ളയാള്‍. ജാൻവി കപൂറിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. പ്രണയം എന്താണ് എന്ന് വിവരിക്കാൻ പറ്റില്ലെങ്കിലും അത് മഹത്തരമാണ് എന്നാണ് ആരാധകരോട് ജാൻവിക്ക് പറയുവാനുള്ളത്.
വാക്കുകളാൽ നിര്‍വചിക്കാൻ പറ്റാത്ത ഒരേയൊരു കാര്യമായിരിക്കും പ്രണയം. തനിക്ക് അത് എന്തെന്ന് പറയാൻ കഴിയില്ല. പക്ഷേ അതൊരു നല്ല അനുഭവമാണ്. നമ്മളെക്കാള്‍ ഒക്കെ വലിയ ഒരു കാര്യം. ഞാൻ ഒരിക്കല്‍ വായിച്ച ഒരു വാചകമാണ്, ജീവിതത്തിൽ നമ്മൾ ചെയ്യുന്നതെല്ലാം കുറച്ചുകൂടി സ്നേഹിക്കപ്പെടാനുള്ള ഒരു മാർഗമാണ് എന്നത്. നമ്മള്‍ ജീവിതത്തില്‍ എന്തൊക്കെയാണോ ചെയ്യുന്നത് അതെല്ലാം സ്‍നേഹത്തിനു വേണ്ടിയാണ്. അതുകൊണ്ട് ആള്‍ക്കാരുടെ സ്‍നേഹം കിട്ടാൻ വേണ്ടിയാണ് നമ്മൾ നമ്മുടെ പ്രവൃത്തികള്‍ തുടരുന്നത്. ജാൻവി കുറിച്ചു.
Post Your Comments