BollywoodCinemaGalleryGeneralKollywoodLatest NewsNEWS

‘അന്ന് ഹൃദയം നുറുങ്ങിപ്പോയിരുന്നു…’; തന്റെ മാഞ്ഞുപോയ പ്രണയത്തെ പറ്റി പ്രമുഖ നടി

അങ്ങനെ അവൻ പ്രണയത്തെ മായ്ച്ചു കളഞ്ഞു. മനസിരുണ്ട് പോയി. ഒരു ദിവസം വീട്ടിൽ നിന്നിറങ്ങി, ടെലിഫോണ്‍ ബൂത്തില്‍ പോയി പലതവണ ഞാനവനെ വിളിക്കാൻ ശ്രമിച്ചു. അവൻ എടുത്തില്ല. ഒരിക്കലുമവൻ തിരികെ വന്നുമില്ല. അവൻ അകന്നു പോവുകയായിരുന്നു...

എല്ലാവരുടെ ജീവിതത്തെയും തഴുകിയിട്ടുള്ള സ്വാഭാവിക അനുഭവമാണ് പ്രണയം. ഏതു ഉയരത്തിലുള്ളവർക്കും ഏതു താഴ്ചയിലുള്ളവർക്കും ഈ വഴിയല്ലാതെ ജീവിതത്തിൽ കടന്നുപോകാൻ കഴിയുകയേ ഇല്ല. നടിനടമാർക്കും അങ്ങനെ തന്നെ. തന്റെ നഷ്ട പ്രണയത്തെ ഓർക്കുകയാണ് പ്രമുഖ ബോളിവുഡ്, തെന്നിന്ത്യൻ നടി തപ്‍സി.

ഹിന്ദി സിനിമ ലോകത്ത് ശ്രദ്ധേയയായ നടിയാണ് തപ്‍സി. ഒട്ടേറെ വേറിട്ട കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്‍മയിപ്പിച്ച നടി. തപ്‍സിക്ക് രാജ്യത്ത് ഒട്ടേറെ ആരാധകരുണ്ട്.

തന്റെ സ്‍കൂള്‍ പഠന കാലത്തായിരുന്നു അത്. ആ പ്രണയം മുറിവേൽപ്പിച്ചു, പരാജയപ്പെട്ടു. അന്ന് തന്റെ ഹൃദയമാകെ നുറുങ്ങിപ്പോയിരുന്നു, തപ്‍സി പറയുന്നു.

സാധാരണ സ്‍കൂള്‍ പ്രണയം തന്നെയായിരുന്നു എനിക്കും. ക്ലാസ് ഇടവേളകളില്‍ അവനെ കാണാനിരിക്കും. ഒരുമിച്ചായിരിക്കും ഞങ്ങൾ സമയം ചെലവിടുക. പക്ഷെ, ഒരു ദിവസം അവൻ വന്നില്ല. അവന് പത്താംക്ലാസ് പഠനത്തില്‍ ശ്രദ്ധിക്കണമെന്ന് ഒരു സുഹൃത്ത് വഴി എന്നെ അറിയിച്ചു. അങ്ങനെ അവൻ പ്രണയത്തെ മായ്ച്ചു കളഞ്ഞു. മനസിരുണ്ട് പോയി. ഒരു ദിവസം വീട്ടിൽ നിന്നിറങ്ങി, ടെലിഫോണ്‍ ബൂത്തില്‍ പോയി പലതവണ ഞാനവനെ വിളിക്കാൻ ശ്രമിച്ചു. അവൻ എടുത്തില്ല. ഒരിക്കലുമവൻ തിരികെ വന്നുമില്ല. അവൻ അകന്നു പോവുകയായിരുന്നു…
അന്ന് ഞാൻ ഒരു തീരുമാനം എടുത്തു. ഇനി ഒരിക്കലും എന്റെ ഹൃദയം തകരില്ലെന്ന്. അതിനുശേഷം, ഒരു ബന്ധവും എന്നെ കരയിച്ചിട്ടില്ല, ഞാൻ ശക്തയായി. തപ്‍സി പറഞ്ഞു നിർത്തി.

ഓൺലൈൻ മാധ്യമമായ പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലാണ് തപ്‌സി ഇക്കാര്യം വെളിപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments


Back to top button