CinemaKeralaLatest NewsMollywoodNEWS

മലയാള സിനിമയിൽ ലഹരി മരുന്നുപയോഗിക്കുന്നവരുണ്ട്; തുറന്ന് പറഞ്ഞു നടൻ മഹേഷ്

മലയാള സിനിമയെ നിയന്ത്രിക്കുന്നത് തന്നെ ലഹരി മാഫിയ ആണോ എന്ന് അറിയില്ല, പക്ഷെ, 10 ശതമാനം യുവനടന്മാര്‍ എങ്കിലും ലഹരി ഉപയോഗിക്കുന്നുണ്ടെന്നാണ് തന്റെ അറിവ്. എന്നാൽ, ലഹരി ഉപയോഗം മുഴുവനായും ഇല്ലാതാകണം.

യുവ നടൻ ഷെയ്ൻ നിഗം വിഷയവുമായി ബന്ധപ്പെട്ടാണ് മലയാള പുതുതലമുറ കലാകാരന്മാർ വീര്യം കൂടിയ ലഹരി മരുന്നുകൾക്ക് അടിമകളാണെന്ന ഗുരുതര ആരോപണം നിർമാതാക്കളുടെ സംഘടനാ പങ്കുവച്ചത്. അതിനെ അനുകൂലിച്ചുകൊണ്ടും പ്രതികൂലിച്ചുകൊണ്ടും നിരവധി വാദപ്രതിവാദങ്ങളും അരങ്ങേറിയിരുന്നു.

ഇപ്പോഴിതാ, മലയാള സിനിമയില്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവരുണ്ടെന്ന് തറപ്പിച്ചു പറയുകയാണ് നടന്‍ മഹേഷ്. എല്ലാവരും അങ്ങനെയാണെന്ന് പറയുകയല്ല. ദുല്‍ഖർ സൽമാനും കുഞ്ചാക്കോ ബോബനും ആസിഫ് അലിയുമൊന്നും അങ്ങനെയുള്ളവരല്ലെന്ന നിലപാടാണ് തനിക്കുള്ളതെന്നാണ് മഹേഷ് അറിയിക്കുന്നത്.

ചില യുവനടന്മാരുടെ ലൊക്കേഷനില്‍ അബദ്ധത്തിലോ മേക്കപ്പ് ചെയ്യാനോ കാരവനില്‍ കയറിയാല്‍ ഇതിന്റെ മണമാണ്. പുറത്തേക്ക് വരിക നമ്മള്‍ ലഹരി വലിച്ചു കേറ്റിയതിന് തുല്യമായിട്ടാണ്. മലയാള സിനിമയെ നിയന്ത്രിക്കുന്നത് തന്നെ ലഹരി മാഫിയ ആണോ എന്ന് അറിയില്ല, പക്ഷെ, 10 ശതമാനം യുവനടന്മാര്‍ എങ്കിലും ലഹരി ഉപയോഗിക്കുന്നുണ്ടെന്നാണ് തന്റെ അറിവ്. എന്നാൽ, ലഹരി ഉപയോഗം മുഴുവനായും ഇല്ലാതാകണം. സിനിമാ മേഖല മുഴുവനായും ഈ ലഹരി ആരോപണത്തിന്റെ പേരില്‍ പഴി കേള്‍ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പിന്നെ, ഷെയിന്‍ നിഗത്തിന്റെ കാര്യമാണെങ്കിൽ അദ്ദേഹം, ഒരു കുഴപ്പക്കാരനാണെന്ന് തോന്നുന്നില്ല. പ്രായത്തിന്റെതായ പ്രശ്നങ്ങൾ കാണിക്കുന്നുണ്ട്. അല്ലെങ്കില്‍ അവന്‍ കൊച്ചി ഭാഷ്യത്തിൽ കാര്യങ്ങൾ അവതരിപ്പിക്കുമ്പോൾ കേള്‍ക്കുന്നവര്‍ക്ക് അത്ര സുഖകരമായി തോന്നാത്തതുമാകാം. ഏതായാലും പ്രശ്നങ്ങളൊക്കെ സമാധാനമായി പരിഹരിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും, ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button