മരണാനന്തര ജീവിതത്തെപ്പറ്റിയുള്ള നിഗൂഢ അന്വേഷണങ്ങൾ എന്നും മനുഷ്യ ശ്രദ്ധ ആകർഷിക്കുന്നു. ഈ ചിന്തയിൽ ഇതുവരെ നിരവധി ഹോളിവുഡ് ചിത്രങ്ങളാണ് അവതരിച്ചിട്ടുള്ളത്. ഇപ്പോഴിതാ, മരണപ്പെട്ടവരുടെയും ജീവിച്ചിരിക്കുന്നവരുടെയും ലോകത്ത് ഒരുമിച്ച് താമസിക്കുന്ന, ഒരു പാതി മനുഷ്യന്റെ കഥ പറയുകയാണ് ബർണിങ് ഗോസ്റ്റ് എന്ന ചിത്രം. ജസ്റ്റ് എന്ന ‘പാതി’മനുഷ്യന്‍ മരണപെട്ടവരുടെയും ജീവിക്കുന്നവരുടെയും ലോകത്താണ് കഴിയുന്നത്. എന്നാൽ, മരണപ്പെട്ടവരെ മോക്ഷപ്രാപ്തിയിലേക്കും മറ്റൊരു ജീവിതത്തിലേക്കും നയിക്കാന്‍ നിയോഗിക്കപ്പെട്ടതുപോലെ അയാളുടെ ജീവിതം മാറിമറിയുന്നു. ക്രമേണ ജീവിച്ചിരിക്കുന്നവരുടെ ലോകത്തുനിന്നും അയാള്‍ പുറന്തള്ളപ്പെടുകയാണ്. ജീവിതവും പ്രണയവും മരണവും ഇഴപിരിച്ചെടുക്കാന്‍ പറ്റാത്ത രീതിയില്‍ കൂടിപിണഞ്ഞു കിടക്കുകയാണ് ‘ബെര്‍ണിംഗ് ഗോസ്റ്റ്’ എന്ന ഈ ഫ്രഞ്ച് ചിത്രത്തില്‍.
സ്റ്റീഫൻ ബട്ടൂറ്റാണ് ഈ പുതിയ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ഈ ചിത്രത്തിൽ ദൃശ്യങ്ങളേക്കാൾ കഥയ്ക്കും കഥനരീതിക്കുമാണ് സംവിധായിക പ്രാമുഖ്യം നല്‍കിയിരിക്കുന്നതെന്നാണ് ട്രെയ്ലറിൽ നിന്നും വ്യക്തമാവുന്നത്. മുഖ്യകഥാപാത്രമായ ജസ്റ്റ് ധരിച്ചിരിക്കുന്ന നക്ഷത്രങ്ങള്‍ തുന്നിപ്പിടിപ്പിച്ച ഓവര്‍കോട്ടില്‍ പോലും ഈ മാജിക്കല്‍ റിയലിസ്റ്റ് സ്വഭാവത്തിന്റെ സാന്നിദ്ധ്യം നമ്മുക്ക് കാണാനാകും.
പോൾ റോസൻ ബെർഗ്, മെലാനി ജെറിൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം നിർവഹിച്ചിരിക്കുന്നത്.
Post Your Comments