CinemaGeneralLatest NewsNEWSTollywood

സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ കൈക്കൂലി ആവശ്യപ്പെട്ടു; പുതിയ ചിത്രം ‘ലേഡീസ് നോട്ട് അലൗഡ്’ രണ്ട് തവണ നിരസിച്ചതായി ഷക്കീല

”പലരോടും കടം വാങ്ങിയാണ് ഈ ചിത്രം എടുത്തത്. ഈ വിഭാഗത്തില്‍പ്പെടുന്ന പല ചിത്രങ്ങളും മുമ്പ് സെന്‍സര്‍ ചെയ്തിട്ടുണ്ട്.

സെന്‍സര്‍ ബോര്‍ഡിനെതിരെ ഗുരുതര ആരോപണവുമായി നടി ഷക്കീല രംഗത്ത്. താന്‍ നിര്‍മിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കാത്ത വിഷയത്തിലാണ് സെന്‍സര്‍ ബോര്‍ഡിനെതിരെ ഷക്കീല വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. സിനിമയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കണമെങ്കില്‍ കൈക്കൂലി വേണമെന്ന് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടതായി ഷക്കീല ആരോപിച്ചു.‘ലേഡീസ് നോട്ട് അലൗഡ്’ എന്ന് പേരുള്ള തെലുങ്ക് ചിത്രമാണ് ഷക്കീല നിര്‍മിച്ചിരിക്കുന്നത്. സെന്‍സര്‍ ബോര്‍ഡിലെ രണ്ട് അംഗങ്ങള്‍ തന്നോട് കൈക്കൂലി ആവശ്യപ്പെട്ടതായി ഷക്കീല പറയുന്നു.

”കുടുംബപ്രേക്ഷകര്‍ക്ക് ആസ്വദിക്കാനല്ല അഡല്‍റ്റ് കോമഡിയായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രം സെന്‍സര്‍ ചെയ്യാനായി ഇപ്പോള്‍ കൈക്കൂലി വേണമെന്നാണ് ആവശ്യം. ചിത്രം രണ്ട് തവണ നിരസിച്ചു. ഞാന്‍ നിശബ്ദയായിരിക്കാൻ ആഗ്രഹിക്കുന്നില്ല. എല്ലാം ഞാന്‍ റെക്കോര്‍ഡ് ചെയ്ത് വച്ചിട്ടുണ്ട്” ഷക്കീല പറഞ്ഞു.

”പലരോടും കടം വാങ്ങിയാണ് ഈ ചിത്രം എടുത്തത്. ഈ വിഭാഗത്തില്‍പ്പെടുന്ന പല ചിത്രങ്ങളും മുമ്പ് സെന്‍സര്‍ ചെയ്തിട്ടുണ്ട്. പിന്നെ ഈ ചിത്രത്തിനോട് മാത്രം എന്താണ് പ്രശ്‌നം? എന്റെ പേര് ഇതില്‍ വന്നതു കൊണ്ടാണോ?” എന്നും ഷക്കീല ചോദിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button