പ്രമഖ തെന്നിന്ത്യന്‍ നടന്‍ ബാലയും പിന്നണി ഗായിക അമൃത സുരേഷും വിവാഹമോചിതരായി. എറണാകുളം ജില്ലാ കുടുംബ കോടതിയില്‍ എത്തി വിവാഹബന്ധം നിയമപരമായി അവസാനിപ്പിച്ചു. ഏഴു വയസ്സുള്ള ഏകമകള്‍ അവന്തികയെ അമ്മയായ അമൃതയ്ക്കൊപ്പം വിടാനും ഇരുവരും തമ്മില്‍ ധാരണയായി.
ഐഡിയ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോ വേദിയില്‍ മൊട്ടിട്ട പ്രണയത്തിലൂടെയാണ് ഇരുവരും ഒന്നിച്ചത്. രണ്ടായിരത്തി പത്തിലാണ് ബാലയും അമൃതയും വിവാഹിതയാകുന്നത്. 2012ല്‍ മകള്‍ അവന്തികയും കൂട്ടിനായി എത്തി. എന്നാല്‍ 2016 മുതല്‍ ഇരുവരും വേര്‍പിരിഞ്ഞു താമസിക്കുകയാണ്.
ബാല തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പവും അമൃത കുടുംബത്തിന് ഒപ്പവുമാണ് കോടതിയില്‍ എത്തിച്ചേര്‍ന്നത്.
Post Your Comments