അടുത്ത കാലത്ത് രാജ്യത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട സംഭവമാണ് തെലങ്കാനയില്‍ ഡോക്ടര്‍ ക്രൂര ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം. ഈ ക്രൂരകൃത്യത്തിൽ പ്രതിഷേധിച്ചു ബോളിവുഡ്, ടോളിവുഡ്, കോളിവുഡ് തുടങ്ങി മിക്ക ഭാഷ ചലച്ചിത്ര മേഖലകളിൽ താരങ്ങള്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, മലയാള മേഖലയിൽ നിന്നും പ്രതിഷേധം അറിയിച്ചുകൊണ്ട് മഹാനടൻ മമ്മൂട്ടിയും രംഗത്തെത്തിയിരിക്കുകയാണ്. രാജ്യത്ത് സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ കണ്ട് എല്ലാവരെയും പോലെ താനും ആശങ്കയിലാണെന്ന് മമ്മൂട്ടി അറിയിച്ചു.
ബ്രെഹ്മാണ്ഡ സിനിമയായ മാമാങ്കത്തിന്റെ പ്രമോഷനായി മുംബൈയില്‍ എത്തിയപ്പോഴായിരുന്നു ഇക്കാര്യത്തെ കുറിച്ച് സൂപ്പർസ്റ്റാർ പ്രതികരിച്ചത്. രാജ്യത്ത് നടക്കുന്ന ബലാത്സംഗത്തെ കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകർക്ക് മറുപടിയായി സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളില്‍ സമൂഹം ബേധവന്മാരായിരിക്കണം എന്നാണ് മമ്മൂട്ടി അഭിപ്രായം പറഞ്ഞത്. എന്തു കൊണ്ട്, എന്തിന് വേണ്ടിയാണ് നമ്മള് ഇതൊക്കെ ചെയ്യുന്നത് എന്ന് ഓരോരുത്തരം സ്വന്തം മനസാക്ഷിയോട് തന്നെ ചോദിക്കണം, എല്ലാവരോടുമായി മമ്മൂട്ടി പറഞ്ഞു.
നിലവിൽ, തെലങ്കാന സംഭവത്തിൽ രാജ്യം മുഴുവനിലുമായി വൻ പ്രതിഷേധമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇത്തരം കുറ്റം ചെയ്യുന്നവർക്ക് കഠിനമായാ ശിക്ഷ നല്‍കണമെന്നതാണ് ജനഅഭിപിപ്രായം.
Post Your Comments