ഗാനം ആലപിച്ച് ശാലു മേനോന്‍; ബിഗ് ബോസ് മത്സരാര്‍ഥിയാവാന്‍ ഒരുങ്ങുകയാണോ എന്ന് ആരാധകര്‍

മഞ്ജു വാര്യരുടെ പ്രണയവര്‍ണ്ണങ്ങള്‍ എന്ന സിനിമയിലെ 'വരമഞ്ഞളാടിയ രാവിന്റെ മാറില്‍' എന്ന് തുടങ്ങുന്ന പാട്ട് ആയിരുന്നു ശാലു ആലപിച്ചത്.

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ശാലു മേനോന്‍. ഏറെ കാലത്തോളമായി സിനിമകളിലും സീരിയലുകളിലുമെല്ലാം തിളങ്ങി നില്‍ക്കുയായിരുന്നു ശാലു. ഇപ്പോഴിതാ പാട്ട് പാടുന്ന ശാലുവിന്റെ പുതിയൊരു വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. ഏഷ്യാനെറ്റിന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ഈ വീഡിയോ പുറത്തെത്തിയത്.

മഞ്ജു വാര്യരുടെ പ്രണയവര്‍ണ്ണങ്ങള്‍ എന്ന സിനിമയിലെ ‘വരമഞ്ഞളാടിയ രാവിന്റെ മാറില്‍’ എന്ന് തുടങ്ങുന്ന പാട്ട് ആയിരുന്നു ശാലു ആലപിച്ചത്. ഈ പോസ്റ്റിന് താഴെ നിരവധി ആളുകളാണ് കമന്റുകളുമായി എത്തിയത്.

പുതിയ പരിപാടിയുടെ ഭാഗമായിട്ടാണോ ശാലു ഏഷ്യാനെറ്റില്‍ എത്തിയതെന്ന കാര്യം വ്യക്തമല്ല. എന്നാല്‍ ചില ആരാധകരും പല സംശയമുന്നയിച്ചിരിക്കുകയാണ്. അതില്‍ പ്രധാനം ബിഗ് ബോസിലേക്ക് മത്സരിക്കാന്‍ എത്തുന്ന ആളുകളില്‍ ഒരാള്‍ ശാലു മേനോന്‍ ആണോ എന്നതായിരുന്നു. അധികം വൈകാതെ ബിഗ് ബോസിന്റെ രണ്ടാം പതിപ്പ് ആരംഭിക്കാന്‍ പോവുകയാണ്. അതാണ് സംശയം കൂടുതല്‍ വരാന്‍ കാരണം. എന്നാല്‍ ആ ചോദ്യത്തിന്റെ ഉത്തരമറിയാന്‍ ഏതായാലും 2020 തുടക്കം വരെ കാത്തിരിക്കുകയേ നിര്‍വ്വാഹമുള്ളൂ.

Share
Leave a Comment