CinemaGeneralLatest NewsMollywoodNEWS

‘നീ അഭിനയിക്കണം എന്തിനും ഞാന്‍ കൂട്ടുണ്ടാകും’; അഭിനയിത്തിൽ നിന്നും ഇടവേള എടുത്തത്തിന്റയെ കാരണം പറഞ്ഞ് സജിത ബേട്ടി

കുട്ടി ആയിരിക്കുമ്പോള്‍ മുതല്‍ തന്നെ മികച്ച അഭിനയ മികവാണ് താരം കാഴ്ച വച്ചത്

ബിഗ് സ്‌ക്രീനില്‍ തിളങ്ങി നിന്നിരുന്ന താരമായിരുന്നു സജിതാ ബേട്ടി. ഒരുകാലത്തെ മിക്ക ചിത്രങ്ങളിലും ബാലതാരമായി തിളങ്ങിയിട്ടുണ്ടെങ്കിലും ശ്രീ കൃഷ്ണപുരത്തെ നക്ഷത്ര തിളക്കത്തിലൂടെയാണ് സജിത കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. കുട്ടി ആയിരിക്കുമ്പോള്‍ മുതല്‍ തന്നെ മികച്ച അഭിനയ മികവാണ് താരം കാഴ്ച വച്ചത്. കുട്ടിത്തം തുളുമ്പുന്ന മുഖവും,നിഷ്‌കളങ്കമായ വിടര്‍ന്ന കണ്ണുകളും ഉള്ള താരം പിന്നീടിങ്ങോട്ട് സിനിമകളില്‍ മാത്രമല്ല സീരിയലുകളിലും തിളങ്ങാന്‍ തുടങ്ങി.

പ്രായത്തിനനുസരിച്ചുള്ള കഥാപാത്രങ്ങള്‍ ആയിരുന്നില്ല സജിത കൈകാര്യം ചെയ്തതില്‍ അധികവും. വില്ലത്തി വേഷങ്ങളിലൂടെയാണ് കൂടുതലും ശ്രദ്ധിക്കപെട്ടത്. ഗ്‌ളാമര്‍ വേഷങ്ങളിലൂടെയും താരം പ്രേക്ഷകരില്‍ നിറഞ്ഞു നിന്നിരുന്നു. 2012 ല്‍ വിവാഹം കഴിഞ്ഞ സജിത അഞ്ചുമാസം ഗര്‍ഭിണി ആയിരുന്നപ്പോഴും അഭിനയ രംഗത്ത് തന്നെ നിറഞ്ഞുനിന്നു. രണ്ടുവര്‍ഷം മാത്രമേ ആയിട്ടുള്ളൂ സജിത അഭിനയത്തില്‍ നിന്നും ഇടവേള എടുത്തിട്ട്. ഇപ്പോഴിതാ അഭിനയിത്തിൽ നിന്നും ഇടവേള എടുത്തത്തിന്റയെ കാരണം പറയുകയാണ് സജിതാ.

ഞാന്‍ അങ്ങിനെ ഇടവേള എടുത്തു എന്നൊന്നും പറയാന്‍ പറ്റില്ല. കാരണം ഇപ്പോള്‍ എന്റെ മകള്‍ക്ക് ഒന്നര വയസ്സായി. അവളെ ഗര്‍ഭിണിയായി അഞ്ചുമാസം ഉള്ളത് വരെ അഭിനയിച്ചിരുന്നു.ഇപ്പോള്‍ അവളുടെ പിറകെയുള്ള ഓട്ടത്തിലാണ്. സമയം തികയുന്നില്ല. ഭര്‍ത്താവ് ബിസിനസ്സ് കാരനാണ്. അപ്പോള്‍ അദ്ദേഹത്തിന് അതുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് പുറത്ത് പോകേണ്ടതായി വരും. ആ സമയം എന്റെ മകള്‍ ഒറ്റയ്ക്കാകില്ലേ. അവള്‍ തനിച്ചാകുന്നത് എനിക്ക് സഹിക്കാൻ കഴിയില്ല. അപ്പോള്‍ അവള്‍ക്ക് ഒരു പ്രായം ആകട്ടെ എന്ന് കരുതിയാണ് മാറി നിന്നത്.

പിന്നെ എന്റെ ഷമാസ് ഇക്ക എന്ന് എന്നോട് അഭിനയം നിര്‍ത്താന്‍ പറയുന്നുവോ അത് വരെയും ഞാന്‍ അഭിനയിക്കും. ഇത് വരെയും അദ്ദേഹം എന്റെ ഒപ്പം നിന്നിട്ടുള്ളത് അല്ലാതെ ഒന്നിനും നോ എന്ന് പറഞ്ഞിട്ടില്ല. അദ്ദേഹം തന്നെയാണ് എന്റെ എല്ലാ ഭാഗ്യങ്ങള്‍ക്കും കാരണം സജിത പറഞ്ഞു. ദിലീപേട്ടന്റെ ലക്കി ആര്‍ട്ടിസ്റ്റാണ് ഞാന്‍ എന്ന് അദ്ദേഹം എപ്പോഴും പറയാറുണ്ട്. ചെറിയ ചെറിയ വേഷങ്ങള്‍ ആണെങ്കില്‍ തന്നെയും അദ്ദേഹത്തിന്റെ ഒപ്പമുള്ള ചിത്രങ്ങള്‍ എപ്പോഴും ഹിറ്റായിട്ടുണ്ട്. തെങ്കാശിപ്പട്ടണം, ടു കണ്‍ട്രീസ്, മിസ്റ്റര്‍ മരുമകന്‍ തുടങ്ങിയ ചിത്രങ്ങള്‍ അതിന് തെളിവാണ്. മാത്രമല്ല എന്റെ ഷമാസ് ഇക്കയും ടു കണ്ട്രീസില്‍ അഭിനയിച്ചിട്ടുണ്ട്. ഞങ്ങള്‍ ഒരുമിച്ച് മുന്‍പ് ഒരു ടെലിഫിലിമിലും അഭിനയിക്കാനുള്ള ഭാഗ്യവും ഉണ്ടായിട്ടുണ്ട്. ഞാന്‍ അദ്ദേഹത്തെ ഇപ്പോഴും അഭിനയിക്കാന്‍ നിര്‍ബന്ധിക്കാറുണ്ടെങ്കിലും, അദ്ദേഹം എന്നോടാണ് അപ്പോഴൊക്കെ അഭിനയത്തിലേക്ക് പോകാനായി പറയുന്നത്. നീ എല്ലാവരും അറിയുന്ന ഒരു സ്റ്റാര്‍ ആണ് അപ്പോള്‍ നീ അഭിനയിക്കണം ഞാന്‍ എന്തിനും കൂട്ടുണ്ടാകും എന്നാണ് അദ്ദേഹം പറയുകയെന്നും സജിത പറഞ്ഞു.

shortlink

Post Your Comments


Back to top button