ദൃശ്യം സിനിമയിലെ വരുൺ എന്ന കഥാപാത്രത്തെ അറിയാത്ത മലയാളികൾ ഉണ്ടാകില്ല. വരുണിനെ അവതരിപ്പിച്ച റോഷന് ബഷീറും മലയാളികളുടെ പ്രിയതാരമായി മാറിയിരുന്നു. എന്നാല്‍ റോഷന്റെ അച്ഛൻ അറിയപ്പെടുന്നൊരു സിനിമാ താരമാണെന്ന് അധികമാർക്കും അറിയില്ല. നടൻ കലന്തൻ ബഷീറിന്റെ മകനാണ് റോഷൻ ബഷീർ. മേലേ വാര്യത്തെ മാലാഖക്കുട്ടികൾ, കുടുംബവിശേഷങ്ങൾ, കല്യാണപ്പിറ്റേന്ന് എന്നീ സിനിമകളിലൂടെ പരിചിതനാണ് കലന്തൻ ബഷീർ.ഈ താരകുടുംബത്തെക്കുറിച്ച് മനു വർഗീസ് എന്ന പ്രേക്ഷകൻ എഴുതിയ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.
കുറിപ്പിന്റയെ പൂർണരൂപം………………….
കലന്തൻ ബഷീർ എന്ന നടനെക്കുറിച്ച് മലയാള സിനിമ പ്രേക്ഷകർക്ക് അറിവുണ്ടാകാനിടയില്ല..പക്ഷേ പല സിനിമകളിലും നമ്മൾ ഈ നടനെ കണ്ടിട്ടുണ്ട് ..മേലേ വാര്യത്തെ മാലാഖക്കുട്ടികളിൽ ..കുടുംബവിശേഷത്തിൽ..കല്യാണപ്പിറ്റേന്നിൽ ..ഇമ്മിണി നല്ലൊരാളിൽ ..
സിനിമയെ നെഞ്ചോട് ചേർത്ത ഇത്തരം ആയിരം ബഷീറുമാരുടേത് കൂടിയാണ് മലയാള സിനിമ ..നിരവധി സിനിമകളിലും ആൽബങ്ങളിലും പരസ്യചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ടെങ്കിലും ബഷീർ എന്ന നടന് ബ്രേക്കാവുന്ന കഥാപാത്രങ്ങൾ തേടിയെത്തിയില്ല .
പക്ഷേ വർഷങ്ങൾക്ക് ശേഷം ഉപ്പയുടെ സ്വപ്നങ്ങളുടെ പൂർത്തികരണം പോലെ മകൻ സിനിമയിലെത്തി..റോഷൻ ബഷീർ…ദൃശ്യത്തിലെ മലയാളി ഒരിക്കലും മറക്കാത്ത കഥാപാത്രമായി മാറിയ വരുൺ….ഇത് കാലത്തിന്റെ കാവ്യനീതിയാണ് ..വിക്കിപീഡിയയിലോ മറ്റ് രേഖകളിലോ ഇല്ലാത്ത നടീ നടന്മാരെക്കുറിച്ചുള്ള അന്വേഷണം തുടരുന്നു..
Post Your Comments