CinemaGeneralLatest NewsMollywoodNEWS

പൊതുജനം മുഴുവൻ വിമര്‍ശിച്ചു, യഥാര്‍ത്ഥ ജീവിതത്തില്‍ എങ്ങനെയാണ് അവർ എന്ന് അറിയണം; ബിഗ് ബോസിലെ മത്സരാര്‍ത്ഥിയെ കുറിച്ച് രഞ്ജിനി ഹരിദാസ്

സോഷ്യല്‍ മീഡിയയിലൂടെ കണ്ടതും വായിച്ചതുമായതില്‍ നിന്നും വളരെ വ്യത്യസ്തമായ കാര്യമാണ് അവരുടെ അഭിമുഖങ്ങളില്‍ കണ്ടത്.

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് രഞ്ജിനി ഹരിദാസ്. അവതാരക, അഭിനേത്രി, ഗായിക തുടങ്ങി വിവിധ മേഖലകളില്‍ മികവ് തെളിയിച്ച് മുന്നേറിയ രഞ്ജിനി ബിഗ് ബോസ് മലയാളത്തിലും മത്സരിച്ചിരുന്നു. പരിപാടിയിലേക്ക് എത്തിയപ്പോഴായിരുന്നു താരത്തിന്റെ യഥാര്‍ത്ഥ വ്യക്തിത്വം പുറത്തുവന്നത്. ഇപ്പോഴിതാ ആദ്യസീസണിന് പിന്നാലെയായി അടുത്ത സീസണ്‍ എത്തുകയാണ്. ആരൊക്കെയായിരിക്കണം ബിഗ് ബോസ് രണ്ടിലെ മത്സരാര്‍ത്ഥികള്‍ എന്ന തരത്തിലുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ അരങ്ങേറുന്നുണ്ട്.

സോളാര്‍ വിവാദങ്ങളിലൂടെ ശ്രദ്ധ നേടിയ സരിത എസ് നായര്‍ ബിഗ് ബോസില്‍ മത്സരിക്കണമെന്നാണ് തന്‍രെ ആഗ്രഹം. ബിഗ് ബോസ് രണ്ടിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയില്‍ രഞ്ജിനിയുടെ മനസ്സിലെ ആഗ്രഹമാണിത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം ഇതിനെ കുറിച്ച് പറഞ്ഞത്.

പൊതുജനം മുഴുവനും സരിതയെ വിമര്‍ശിച്ച് എത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ കണ്ടതും വായിച്ചതുമായതില്‍ നിന്നും വളരെ വ്യത്യസ്തമായ കാര്യമാണ് അവരുടെ അഭിമുഖങ്ങളില്‍ കണ്ടത്. യഥാര്‍ത്ഥ ജീവിതത്തില്‍ എങ്ങനെയാണ് സരിത എന്ന കാര്യത്തെക്കുറിച്ച് എല്ലാവര്‍ക്കും മനസ്സിലാവാന്‍ ബിഗ് ബോസിലെ വരവ് സഹായകമാവുമെന്നും രഞ്ജിനി പറയുന്നു.

ജീവിതത്തില്‍ വലിയ കുറേ പാഠങ്ങളാണ് ബിഗ് ബോസ് സമ്മാനിച്ചത്. അതൊരു സോഷ്യല്‍ എക്‌സ്‌പെരിമെന്റായിരുന്നു. അപരിചിതരായ കുറേ പേര്‍ക്കൊപ്പം ഒരുമിച്ച് കഴിയുന്നത് പ്രത്യേകമായൊരു അനുഭവാണ്. സത്യസന്ധമായിരിക്കണം കാര്യങ്ങള്‍. എന്നാല്‍ മത്സരത്തിലെ നിലനില്‍പ്പിന് അത് ഗുണകരമായിരിക്കില്ല. അതിനാല്‍ത്തന്നെ അതിനനുസരിച്ച് കാര്യങ്ങള്‍ പ്ലാന്‍ ചെയ്ത് മുന്നേറണമെന്നും രഞ്ജിനി പറയുന്നു. ബിഗ് ബോസിലെത്തിയതോടെയാണ് പല താരങ്ങളുടേയും യഥാര്‍ത്ഥ മുഖം പ്രേക്ഷകന് മുന്നില്‍ പ്രകടമായത്.

shortlink

Related Articles

Post Your Comments


Back to top button