ജയറാമിന്റെ ഇഷ്ട സിനിമകളെക്കുറിച്ച് തുറന്നു പറഞ്ഞു മകള്‍ മാളവിക. സിനിമയില്‍ താന്‍ അത്ര അപ്ഡേറ്റല്ലെന്നും, അപ്പയുടെയും കണ്ണന്റെയും സിനിമകളുടെ ഏറ്റവും വലിയ ക്രിട്ടിക് താന്‍ തന്നെയാണെന്നും മാളവിക തുറന്നു പറയുന്നു. തന്റെ ഇഷ്ട വേഷത്തെക്കുറിച്ചും മാളവിക ജയറാം ഒരു പ്രമുഖ മാഗസിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുന്നു
‘ഞാനൊരു മൂവി ബഫല്ല. വീട്ടില്‍ ബാക്കി മൂന്നു പേരും അപ്ഡേറ്റഡാണ്. ഇറങ്ങുന്ന സിനിമകള്‍ ഏതാണെന്നും നല്ലതാണോ എന്നൊക്കെ അവര്‍ക്കറിയാം. സിനിമയില്‍ ഞാന്‍ അത്രയും അപ്ഡേറ്റഡല്ല. നല്ല സിനിമയാണെങ്കില്‍ ഞങ്ങള്‍ നാല് പേരും കൂടി പോയി കാണും. അപ്പയുടെയും കണ്ണന്റെയും സിനിമകളുടെ ഏറ്റവും വലിയ ക്രിട്ടിക് ഞാന്‍ തന്നെ. ‘ഫ്രണ്ട്സ്’. ‘തൂവല്‍കൊട്ടാരം’, ‘തിരുവമ്പാടിതമ്പാന്‍’,അങ്ങനെ അപ്പയുടെ ഇഷ്ട സിനിമകള്‍ കുറേയുണ്ട്’. മാളവിക പറയുന്നു.
‘എന്റെ ഫാഷന്‍ ഐക്കണ്‍ അമ്മയാണ്. ഇപ്പോഴും എന്റെ ഡ്രസ്സ് തെരഞ്ഞെടുക്കുന്നത് അമ്മയാണ്. ഒരുപാട് ഡിസൈനേഴ്സിനെ യുട്യൂബിലും ഇന്‍സ്റ്റയിലും ഫോളോ ചെയ്യുന്നുണ്ട്. പ്രത്യേക ഇഷ്ടമുള്ളത് അറബ് ഡിസൈനുകളോടാണ്. സാരിയാണ് ഏറ്റവും ഇഷ്ടമുള്ള വസ്ത്രം. അമ്മയുടെ വാര്‍ഡ്രോബാണ് എപ്പോഴത്തെയും എന്റെ ട്രെന്‍ഡി ഷോപ്പിംഗ്. ഏരിയ. അങ്ങനെ ഫേവറൈറ്റ് നിറമൊന്നുമില്ല, സീസണലാണ് നിറങ്ങളോടുള്ള ഇഷ്ടം. ഞാന്‍ ഏറ്റവും കംഫര്‍ട്ട് ഷോര്‍ട്ട്സിലും ടീഷര്ട്ടിലുമാണ്.വീട്ടിലിടുന്ന വേഷം അതാണ്’.
Post Your Comments