
ടൈറ്റാനിക് എന്ന ബ്രെഹ്മാണ്ഡ ചിത്രത്തിലൂടെ ലോകം മുഴുവനിലും ആരാധക ജനലക്ഷങ്ങളെ സ്വരുക്കൂട്ടിയ നടനാണ് ലിയോനാര്‍ഡോ ഡികാപ്രിയോ. പല ഹിറ്റ് ചിത്രങ്ങളിലെയും അഭിനയമികവിന് അക്കാഡമി അവാർഡായ, ഓസ്കാർ ജേതാവ് കൂടിയായ ഡികാപ്രിയോ, ഹോളിവുഡ് സിനിമയുടെ തന്നെ അടയാളമാണ് പലർക്കും. ഡികാപ്രിയോയുടെ ഓരോ ഫോട്ടോകളും പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളും ഓണ്‍ലൈനില്‍ തരംഗമാണ്. സാമൂഹിക പ്രവർത്തനങ്ങൾ പോലെത്തന്നെ പലപ്പോഴും ഡികാപ്രിയോയുടെ സ്വകാര്യ വിവരമായ പ്രണയവും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകാറുണ്ട്. ഇപ്പോഴിതാ, ഡികാപ്രിയോയുമായി പ്രണയത്തിലാണെന്ന് തുറന്നുപറയുകയാണ് നടിയും മോഡലുമായ കാമില മൊറോനെ.
“ആര്‍ക്കും അവര്‍ക്ക് താല്പര്യമുള്ളയാളുമായി ഡേറ്റ് ചെയ്യാം. തന്റെ ബന്ധം പൊതുജനങ്ങളെ ആകർഷിക്കുന്നത് എന്തുകൊണ്ടാണെന്ന് തനിക്ക് ആശ്ചര്യം തോന്നാറുണ്ട്. ഡികാപ്രിയോയുടെ കാമുകി എന്നറിയപ്പെടുന്നതില്‍ തനിക്ക് ബുദ്ധിമുട്ടുണ്ട്. ആളുകൾ ഇപ്പോള്‍ ധാരാളമായി സിനിമ കാണുന്നതിനാൽ തന്നെ , ഡികാപ്രിയോയുടെ കാമുകി എന്ന അഭിസംബോധനയിൽ നിന്നും മാറി സ്വന്തം വ്യക്തിത്വം വരുമെന്നാണ് കരുതുന്നതെന്നും ഇരുപത്തിരണ്ടുകാരിയായ കാമില മൊറോനെ അറിയിക്കുന്നു.
അതേസമയം, 25 വയസോളം പ്രായവ്യത്യാസമുള്ളതിനാല്‍ ഡികാപ്രിയോയുടെ തീവ്ര ആരാധകർ പോലും കാമില മൊറോനോയുമായുള്ള തങ്ങളുടെ ഇഷ്ടതാരത്തിന്റെ പ്രണയത്തെ ചോദ്യം ചെയ്യാറുള്ളതും ശ്രധേയമാണ്.
Post Your Comments