
മലയാളത്തിന്റെ പ്രിയ നടൻ ജയസൂര്യ നായകനായ ഏറ്റവും പുതിയ ചിത്രം തൃശൂർ പൂരത്തിലെ പ്രണയ ഗാനം അണിയറപ്രവർത്തകർ പുറത്ത് വിട്ടു. ദൃശ്യങ്ങളിൽ കലിപ്പ് ഗെറ്റ് അപ്പിൽ എത്തിയിരിക്കുന്ന ജയസൂര്യയ്ക്ക് വാൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ രാജേഷ് മോഹനാണ്.
ചിത്രത്തിലെ ‘സഖിയേ’ എന്നുതുടങ്ങുന്ന ഗാനമാണ് പുറത്ത് വന്നിരിക്കുന്നത്. നായിക സ്വാതി റെഡ്ഡിയും ജയസൂര്യയുമൊത്തുള്ള പ്രണയ രംഗങ്ങളാണ് ഗാനത്തിന്റെ ദൃശ്യങ്ങളിലുള്ളത്. രതീഷ് വൈഗയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ക്രിസ്തുമസ് അവധിക്കായിരിക്കും ചിത്രം തീയേറ്ററുകളിലെത്തുക.
ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് തൃശൂര്‍ പൂരത്തിന്റെ നിര്‍മ്മാണം നടത്തുന്നത്. നേരത്തെ, ജയസൂര്യ നായകാനായ ഹാസ്യ ചിത്രം ആട് 2വും വിജയ് ബാബു തന്നെയായിരുന്നു നിര്‍മ്മാണം. ആര് ഡി രാജശേഖര്‍ ഛായാഗ്രഹണം.
തൃശൂര്‍ പശ്ചാത്തലത്തില്‍ ജയസൂര്യ അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. പുണ്യാളന് അഗര്‍ബത്തീസാണ് ആദ്യ ചിത്രം.
Post Your Comments