‘ഞാനൊരു പൃഥ്വിരാജ് ഫാന്‍, ഞാനൊരു സിനിമ സംവിധാനം ചെയ്താല്‍ നായകനായി പൃഥ്വിരാജ് വരണം എന്നാണ് ആഗ്രഹം’. നടനും സുരേഷ് ഗോപിയുടെ മകനുമായ ഗോകുല്‍ സുരേഷിന്റെ ആഗ്രഹമാണിത്. സ്കൂള്‍കാലം മുതല്‍ താന്‍ പൃഥ്വിരാജിന്റെ ആരാധകനാണെന്നും റിലീസിന്റെ അന്നു തന്നെ അദ്ദേഹത്തിന്റയെ ചിത്രങ്ങള്‍ തീയറ്ററില്‍ പോയി കാണാന്‍ ശ്രമിക്കാറുണ്ടെന്നും ഗോകുല്‍ പറയുന്നു.
‘അച്ഛന്റെ മേല്‍വിലാസം എന്ന സിനിമയും പൃഥ്വിരാജ് സിനിമയും റിലീസ് ചെയ്തത് ഒരേദിവസം, പക്ഷെ ഞാന്‍ തീയറ്ററില്‍ പോയി കണ്ടത് പൃഥ്വിരാജിന്റെ ചിത്രമാണ്’. ഗോകുല്‍ സുരേഷ് പറഞ്ഞു. ഒരു ടെലിവിഷന്‍ പരിപാടിയില്‍ സംസാരിക്കവെയാണ് ഗോകുല്‍ ഈ കാര്യത്തെ കുറിച്ച് പറഞ്ഞത്.
അഭിനയത്തോടൊപ്പം സംവിധാനത്തോടും തനിക്ക് താത്പര്യമുണ്ടെന്നും സിനിമയെ കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ ശ്രമിക്കുകയാണെന്നും ഗോകുല്‍ പറഞ്ഞു. പത്തു പതിനഞ്ചു വര്‍ഷം കഴിഞ്ഞാല്‍ ചിലപ്പോള്‍ സംവിധാനത്തിലേക്ക് കടക്കുമെന്നും ഗോകുല്‍ പറയുന്നു. ആരായിരിക്കും ഗോകുലിന്റെ സിനിമയിലെ നായകന് എന്ന അവതാരികയുടെ ചോദ്യത്തിന് സംശയമില്ലാതെ പൃഥ്വിരാജിന്റെ പേരാണ് ഗോകുല്‍ പറഞ്ഞത്.
Post Your Comments