മലയാള സിനിമയിലെ നായിക എന്ന നിലയില്‍ പ്രേക്ഷകര്‍ സ്വീകരിച്ച ഗീതു മോഹന്‍ദാസ് ഇന്ന് മികവുറ്റ വനിതാ സംവിധായിക എന്ന നിലയില്‍ ശ്രദ്ധേയയയാണ്. ‘മൂത്തോന്’ എന്ന മലയാള ചിത്രം സംവിധാന മേന്മയോടെ രാജ്യാന്തര തലത്തില്‍ ശ്രദ്ധ ചെലുത്തുമ്പോള്‍ മലയാളത്തിന്റെ ആ പഴകാല നടി തന്റെ അഭിനയ നിമിഷങ്ങളെക്കുറിച്ച് ഓര്‍ക്കാനേ ഇഷ്ടപ്പെടുന്നില്ല എന്ന് തുറന്നു പറയുകയാണ്. ‘ഒന്ന് മുതല്‍ പൂജ്യം വരെ’ എന്ന ചിത്രത്തിലൂടെ ബാലതാരമായി തുടക്കമിട്ട ഗീതു മോഹന്‍ദാസ് താന്‍ അഭിനയിച്ചതില്‍ ആദ്യമായും അവസാനമായും അഭിമാനം തോന്നിയ ചിത്രം ‘ഒന്ന് മുതല്‍ പൂജ്യം വരെ’ തന്നെയാണെന്നും തുറന്നു സമ്മതിക്കുകയാണ്.
(‘ഒന്ന് മുതല്‍ പൂജ്യം വരെ’ എന്ന ചിത്രത്തില്‍ നിന്ന്)
ഗീതു മോഹന്‍ദാസിന്റെ വാക്കുകള്‍
‘അഭിനയം എന്ന യാത്രയില്‍ ഞാനങ്ങനെ ഒതുങ്ങിപ്പോകുകയായിരുന്നു. പക്ഷെ ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ ഒരിക്കലും സംതൃപ്തയായിരുന്നില്ല. ഞാനഭിനയിക്കുന്ന വേഷങ്ങളിലോ ആ കഥാപാത്രം പറയുന്ന ഡയലോഗിലോ അത്തരം സിനിമകള്‍ മുന്നോട്ട് വയ്ക്കുന്ന പൊളിറ്റിക്സിലോ ഒന്നും തൃപ്തയായിരുന്നില്ല. ‘അകലെ’ ‘ഒരിടം’ സിനിമകള്‍ ഒരു പരിധിവരെ സംതൃപ്തി നല്കി. ഒടുവില്‍ തിരിച്ചറിഞ്ഞു നടി എന്ന രീതിയില്‍ എനിക്ക് അഭിമാനം തോന്നുന്ന ആദ്യത്തെയും അവസാനത്തെയും സിനിമ ‘ഒന്ന് മുതല്‍ പൂജ്യം വരെ’ ആണെന്ന്. (വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ നിന്ന്)
Post Your Comments