മലയാള ചലച്ചിത്ര മേഖലയിൽ കത്തിപുകയുന്ന യുവ നടൻ ഷെയിന്‍ വിഷയത്തിൽ വ്യത്യസ്ത പ്രതികരണവുമായി ദിലീപ്. ഷെയിന്‍ വിഷയം ഉള്‍പ്പെടെ പല സിനിമാ വിവാദങ്ങളെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളിൽ നിന്നുമാണ് ദിലീപ് മറുപടി നൽകാതെ ഒഴിഞ്ഞു മാറിയത്. സിനിമയിൽ നിന്നും ഷെയിൻ നിഗം എന്ന യുവനടനെ വിലക്കിയത് ശരിയായ നടപടിയാണോ എന്ന ചോദ്യത്തിനാണ് , ഞാൻ ഈ നാട്ടുകാരനല്ല എന്ന ഉത്തരം ദിലീപ് നൽകിയത്.
പുതിയ ചിത്രമായ ‘മൈ സാന്റ’യെക്കുറിച്ച് മാധ്യമങ്ങളുമായി സംവദിച്ചു കൊണ്ടിരിക്കുകയായിരുന്നു താരം. ഈ യോഗത്തിൽ വച്ചാണ്, ഫിയോക്ക് പോലുള്ള സംഘടന രൂപീകരിച്ചതിന്റെ ഉദ്ദേശം വിലക്കിനെതിരെയല്ലേ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം ഉയർന്നത്. അതേസമയം, മറ്റൊരു ചോദ്യവും ഈ അവസരത്തിൽ വേണ്ട എന്നായിരുന്നു താരം പ്രതികരിച്ചത്.
സിനിമയിലെ വിലക്കുകള്‍ ശരിയായ നടപടിയണോ എന്നുള്ള ചോദ്യത്തിന് ഞാന്‍ ഈ നാട്ടുകാരനല്ല എന്നാണ് ദിലീപ് മറുപടി പറഞ്ഞത്. ഇപ്പോള്‍ എനിക്ക് ഒന്നും സംസാരിക്കാന്‍ പാടില്ല എന്നും ദിലീപ് വ്യക്തമാക്കി. സിനിമ മേഖലയുമായി ബന്ധപ്പെട്ട കാര്യമല്ലേ എന്ന ചോദ്യത്തിന് താനിപ്പോള്‍ ഒന്നിലും ഉൾപ്പെടാത്ത ആളാണെന്നായിരുന്നു ദിലീപ് പറയുന്നത്.
Post Your Comments