GeneralLatest NewsMollywood

എല്ലാവരുടെയും അനുഗ്രഹം വേണം; ദിലീപ്

നാദിർഷയുടെ ഹിറ്റ് സിനിമകൾക്കൊക്കെ ക്ലാപ്പ് അടിച്ചത് ഞാനാണ്. ഈ ചിത്രത്തിനും ഞാൻ തന്നെ. അതുകൊണ്ട് ഇതൊരു സൂപ്പർഹിറ്റാകുമെന്ന് പറയേണ്ട കാര്യമില്ലല്ലോ?

ജനപ്രിയ നടന്‍ ദിലീപിനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കേശു ഈ വീടിന്റെ നാഥൻ. ഈ ചിത്രത്തിന്‍റെ സ്വിച്ച് ഓൺ കർമം കൊച്ചിയിൽ നടന്നു. നാദിർഷ, ദിലീപ്, അനുശ്രീ, രമേശ് പിഷാരടി, സലിം കുമാർ, ഹരിശ്രീ അശോകൻ, സ്വാസിക, ഹരീഷ് പേരടി, കലാഭവൻ ഷാജോൺ, അബു സലിം, ആന്റോ ജോസഫ് തുടങ്ങി നിരവധി ആളുകൾ  പങ്കെടുത്ത ചടങ്ങില്‍ നാദിര്‍ഷയുമായുള്ള സൌഹൃദത്തെക്കുറിച്ച് ദിലീപ് പങ്കുവച്ചു.

‘1987ൽ തുടങ്ങിയതാണ് തങ്ങളുടെ സൗഹൃദം. നാദിർഷയുടെ മിമിക്രി കാണാനാണ് ഞാൻ ആദ്യം പോകുന്നത്. അങ്ങനെ സുഹൃത്തുക്കളായി. ഒരുമിച്ച് പല സ്റ്റേജുകൾ. സിനിമയിൽ സംവിധായകൻ ആകാൻ പോയ ആളാണ് ഞാൻ. പക്ഷേ സംവിധായകന്‍ ആയത് നാദിർഷയും. നാദിർഷ മുമ്പ് ചെയ്ത സിനിമകളിൽ നിന്നൊക്കെ ഏറെ വ്യത്യസ്തയുള്ള സിനിമയാകും ഇത്. വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. എല്ലാവരുടെയും അനുഗ്രഹം വേണം.’–ദിലീപ് പറഞ്ഞു.

‘നാദിർഷയുടെ ഹിറ്റ് സിനിമകൾക്കൊക്കെ ക്ലാപ്പ് അടിച്ചത് ഞാനാണ്. ഈ ചിത്രത്തിനും ഞാൻ തന്നെ. അതുകൊണ്ട് ഇതൊരു സൂപ്പർഹിറ്റാകുമെന്ന് പറയേണ്ട കാര്യമില്ലല്ലോ?. ഷൂട്ടിങിനു പോലും ഒഴിവെടുത്ത് ഇവിടെ വന്നത് ക്ലാപ്പടിക്കാൻ വേണ്ടി മാത്രമാണ്. ഈ സിനിമയിൽ ഞാനും അഭിനയിക്കുന്നുണ്ട്. ഈ പടത്തിനു വേണ്ടി എന്നെ സമീപിച്ചപ്പോൾ ഞാൻ ചോദിച്ചു, ആരാണ് നിര്‍മാണം. അപ്പോള്‍ നാദിർഷ പറഞ്ഞു, ‘ഞാനും ദിലീപും ചേർന്നാണ്.’ അപ്പോൾ പ്രതിഫലത്തിന്റെ കാര്യത്തിൽ ഏകദേശം തീരുമാനമായെന്ന് ഞാനും പറഞ്ഞു.’–സലിം കുമാറും പങ്കുവച്ചു

shortlink

Related Articles

Post Your Comments


Back to top button