CinemaGeneralLatest NewsMollywoodNEWS

ദിലീപ് നാദിര്‍ഷ കൂട്ടുകെട്ടിൽ പുതിയ ചിത്രം വരുന്നു; നായികയായി ഉര്‍വശി

കൊച്ചി ഹൈവ ഗാര്‍ഡനില്‍ വെച്ച് സിനിമയുടെ പൂജ ചടങ്ങുകള്‍ നടന്നത്.

മലയാള സിനിമയിലെ കൂട്ടുകെട്ടുകള്‍ വീണ്ടും ഒന്നിക്കുകയാണ്. അക്കൂട്ടത്തില്‍ ദിലീപും നാദിര്‍ഷയും ഉണ്ടെന്നുള്ളതാണ് ഏറ്റവും പുതിയ വിശേഷം. ദിലീപിനെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന കേശു ഈ വീടിന്റെ നാഥനാണ് എന്ന സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചിരിക്കുകയാണ്. കൊച്ചി ഹൈവ ഗാര്‍ഡനില്‍ വെച്ച് സിനിമയുടെ പൂജ ചടങ്ങുകള്‍ നടന്നത്.

ദിലീപ്, നാദിര്‍ഷ എന്നിവര്‍ക്കൊപ്പം കലാഭവന്‍ ഷാജോണ്‍, അരുണ്‍ ഗോപി, ഹരീഷ് കണാരന്‍, അനുശ്രീ, സലിം കുമാര്‍, കോട്ടയം നസീര്‍, ടിനി ടോം, സ്വാസിക എന്നിങ്ങനെ വലിയൊരു താരനിര തന്നെ സിനിമയില്‍ അണിനിരക്കുന്നുണ്ട്. ഉര്‍വശിയാണ് ദിലീപിന്റെ നായികയായിട്ടെത്തുന്നത് എന്നുള്ളതാണ് രസകരമായ കാര്യം.

ദേശീയ പുരസ്‌കാര ജേതാവ് സജീവ് പാഴൂര്‍ ആണ് ഈ ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ ഫാമിലി എന്റര്‍ടെയിനര്‍ ചിത്രമാണ് കേശു ഈ വീടിന്റെ നാഥന്‍. ദിലീപ് 60 വയസുള്ള ഗെറ്റപ്പില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്ക് ഉണ്ട്. ‘എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും ഞങ്ങള്‍ക്കൊപ്പം ഉണ്ടാകുമെന്ന വിശ്വാസത്തില്‍ ഞങ്ങള്‍ ഇന്ന് തുടങ്ങുകയാണ്’ എന്ന് ഫേസ്ബുക്കിലൂടെ പറഞ്ഞ് സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ ദിലീപ് പങ്കുവെച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button