CinemaKeralaLatest NewsMollywood

നായികയാവാൻ ഒരുങ്ങി മലയാളത്തിന്റെ പ്രിയ നടിയുടെ മകൾ….!

കല്‍പ്പനയുടെ മരണശേഷമാണ് സ്വന്തം മകളെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറംലോകം അറിയുന്നത്. എന്നാൽ, ഇപ്പോഴിതാ സിനിമയിലേക്ക് അരങ്ങേറ്റം നടത്താന്‍ ഒരുങ്ങിയിരിക്കുകയാണ് കല്പനയുടെ മകൾ ശ്രീമയി.

നീണ്ട കാലം മലയാളി സിനിമ പ്രേക്ഷകരെ തനതായ ഹാസ്യഅഭിനയത്തിലൂടെ കീഴടക്കിയ നടിയാണ് കല്പന. അപ്രത്യക്ഷിതമായി, മരണം കവർന്നെടുത്തെങ്കിലും ആ കലാകാരിയുടെ ഓർമകളിന്നും മലയാള ചലച്ചിത്ര മേഖലയ്ക്കുണ്ട്. ചിത്രീകരണ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ഹൈദരാബാദില്‍ പോയപ്പോഴായിരുന്നു നടി മരിക്കുന്നത്. കല്‍പ്പനയുടെ മരണശേഷമാണ് സ്വന്തം മകളെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറംലോകം അറിയുന്നത്. എന്നാൽ, ഇപ്പോഴിതാ സിനിമയിലേക്ക് അരങ്ങേറ്റം നടത്താന്‍ ഒരുങ്ങിയിരിക്കുകയാണ് കല്പനയുടെ മകൾ ശ്രീമയി.

നവാഗതനായ മഹറൂഫ് സംവിധാനം ചെയ്യുന്ന ‘കിസ്സ’ എന്ന ചിത്രത്തിലൂടെയാവും ശ്രീമയിയുടെ അരങ്ങേറ്റം. മിറാക്കിള്‍ മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ അബ്ദുള്‍ ജലീല്‍ ലിംപ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം സിനു സിദ്ധാര്‍ഥ് ആണ്.

ശ്രീമയിക് പുറമെ, അനാര്‍ക്കലി മരക്കാര്‍, ഹരികൃഷ്ണ്‍, സുധീഷ്, ഇര്‍ഷാദ്, മേഘ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

വിഷ്ണു രവിയാണ് ചിത്രത്തിന്റെ തിരക്കഥുയം സംഭാഷണവും. കവി റഫീഖ് അഹമ്മദാണ് ഗാനങ്ങൾക്ക് വരികളെഴുതുന്നത്. അടുത്ത വര്‍ഷം ജനുവരിയിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button