
കേരള ചലച്ചിത്ര ഭൂമികയിൽ നിന്നും അന്താരാഷ്ട്ര വേദികളിലെത്തി ശ്രേദ്ധനേടിയ ചോല ചിത്രത്തിന് ആശംസകളുമായി തമിഴ് പ്രമുഖ സംവിധായകൻ കാർത്തിക്ക് സുബ്ബരാജ്. ചോലയുടെ സഹനിർമാതാവാണ് കാർത്തിക്ക് സുബ്ബരാജ്. അഭിനയ മികവിലൂടെ അടുത്ത കാലത്ത് നിരൂപക ശ്രേദ്ധനേടിയ ജോജു നായകനാവുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സനൽകുമാർ ശശിധരനാണ്. ചോല. ചിത്രത്തിൽ യുവ നിമിഷ സജയനും നവാഗതനായ അഖിൽ വിശ്വനാഥുമാണ് മറ്റു കേന്ദ്ര കഥാപാത്രങ്ങൾ. ത്രില്ലര്‍ സ്വഭാവമുള്ള ചിത്രം നിര്‍മിച്ചിരിക്കുന്നത് അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറിൽ ജോജു ജോർജും സംവിധായകൻ കാർത്തിക്ക് സുബ്ബരാജും ചേർന്നാണ്. ചിത്രത്തിന് ആശംസകളുമായി ട്വിറ്ററിലെത്തിയ കാർത്തിക്ക് മനോഹരമായ ചിത്രമാണ് ചോലയെന്നാണ് അറിയിച്ചിരിക്കുന്നത്.
ഐ എഫ് എഫ് കെയിൽ നിന്നും അണിയറപ്രവർത്തകർ പിൻവലിച്ച ചിത്രം, ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന ദിനമായ ഡിസംബർ 6ന് തന്നെയാണ് തീയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നതെന്നതും ശ്രദ്ധേയമാണ്.
നേരത്തെ വെനീസ് ഫിലിം ഫെസ്റ്റിവലില്‍ ഒറിസോണ്ടി(ഹൊറൈസണ്‍) കാറ്റഗറിയിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നത്. ഒഴിവു ദിവസത്തെ കളി, എസ് ദുര്‍ഗ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങള്‍ക്കു ശേഷം സനല്‍കുമാര്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് ചോല.
Post Your Comments