ഷെയ്ൻ നിഗം വിഷയത്തിൽ ഗൗരവതരമായ പ്രസ്താവനയുമായി പ്രമുഖ സംവിധായകൻ ആഷിഖ് അബു. ഒരു നിർമാതാവ് നടനെ വണ്ടി ഇടിച്ച് കൊലപ്പെടുത്തും എന്ന് പറഞ്ഞത് ഗൗരവത്തോടെ കാണണണം. ഷെയിന്‍ നിഗത്തിനെതിരെ കുറച്ചു പേർ ചേർന്ന് വിലക്ക് ഏർപ്പെടുത്തുന്നത് ശരിയല്ല. എന്നാൽ, ഷെയിനിന്റെ ഭാഗത്തും അപക്വമായ നടപടി ഉണ്ടായിട്ടണ്ടെന്നും ആഷിഖ് അബു ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെ പറഞ്ഞു.
പുതിയ തലമുറ സംവിധായകരിൽ പ്രമുഖനാണ് ആഷിഖ് അബു. യുവ തലമുറ അഭിനേതാക്കൾ ഉള്ള സിനിമ സെറ്റുകളിൽ ലഹരി മരുന്നിന്റെ ഉപായയോഗമുണ്ടെന്ന ഗുരുതര ആരോപണത്തിനും ആഷിഖ് മറുപടി നൽകി. സിനിമ സെറ്റുകളിലെ പൊലീസ് പരിശോധനയെ പിന്തുണക്കുകയാണ്, സെറ്റുകളിലെ പൊലീസ് പരിശോധനയെ സ്വാഗതവും ചെയ്യുന്നു, ആഷിഖ് അബു മാധ്യമങ്ങളെ അറിയിച്ചു. സിനിമയിൽ എല്ലാം സുതാര്യം ആകണം എന്നാണ് തന്റെ നിലപാട്. കുറച്ചു പേർ ചേർന്ന് അതിനുള്ളിൽ വിലക്ക് ഏർപ്പെടുത്തുന്നത് ശരിയല്ല. അതുപോലെ, സിനിമകൾ പൂര്‍ത്തിയാക്കണമെന്നാണ് ആഗ്രഹം, കാരണം, സിനിമ എന്നത് ഒരാളുടെ കലയല്ല, ഒരുപാട് പേരുടെ അധ്വാനത്തിന്റെ ഫലമാണതെന്നും അധെഹമ് വ്യക്തമാക്കി.
എല്ലാ സംഘടനകളുും ഒരു പോലെ ഇടപെട്ട് ഇപ്പോഴുള്ള പ്രശ്നങ്ങള്‍ തീര്‍ക്കുമെന്നാണ് തന്റെ വിശ്വാസം, നിലവില്‍, ഷെയിന്റെ വിലക്ക് നീക്കിയിട്ടുണ്ടെന്നാണ് താൻ അറിഞ്ഞിരിക്കുന്നതെന്നും ആഷിഖ് അബു കൂട്ടിച്ചേര്‍ത്തു.
Post Your Comments