CinemaGeneralLatest NewsMollywoodNEWS

ജന്മനക്ഷത്രത്തിൽ 69-ാം പിറന്നാൾ ആഘോഷിച്ച് സ്റ്റൈൽ മന്നൻ രജനികാന്ത് ; ആശംസകളുമായി ആരാധകർ

പരമ്പരാ​ഗത വസ്ത്രം ധരിച്ചായിരുന്നു അതിഥികളടക്കം ചടങ്ങിൽ പങ്കെടുത്തിരുന്നത്. വെള്ള മുട്ടും ഷർട്ടുമായിരുന്നു രജനിയുടെ വസ്ത്രം.

തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ രജനികാന്തിന്റെ 69-ാം പിറന്നാാൾ ആഘോഷങ്ങൾക്ക് തുടക്കമിട്ട് കുടുംബം. ഡിസംബർ 12നാണ് താരത്തിന്റയെ ജന്മ​ദിനം. എന്നാൽ ഇതിന് മുമ്പുള്ള അദ്ദേഹത്തിന്റെ ജന്മനക്ഷത്രത്തിൽ പിറന്നാൾ ആഘോഷിച്ചിരിക്കുകയാണ് കുടുംബം ഇപ്പോൾ. പരമ്പരാ​ഗത രീതിയിലായിരുന്നു ചടങ്ങുകൾ നടന്നത്. തിങ്കളാഴ്ച രജനിയുടെ ചെന്നൈയിലെ വസതിയിലാണ് പിറന്നാൾ ആഘോഷങ്ങൾ നടന്നത്.

പൂജാദികർമ്മങ്ങളിൽ പങ്കെടുക്കുന്ന രജനിയുടെയും ഭാര്യയുടെയും ചിത്രങ്ങളും സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട് . പൂജയ്ക്കെത്തിയവർക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന തലൈവന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗമായി കൊണ്ടിരിക്കുന്നത്. പരമ്പരാ​ഗത വസ്ത്രം ധരിച്ചായിരുന്നു അതിഥികളടക്കം ചടങ്ങിൽ പങ്കെടുത്തിരുന്നത്. വെള്ള മുട്ടും ഷർട്ടുമായിരുന്നു രജനിയുടെ വസ്ത്രം. പരമ്പരാ​ഗത കാഞ്ചിപുരം സാരിയാണ് രജനിയുടെ ഭാര്യ ലത രം​ഗചാരിയും മക്കളായ ഐശ്വര്യയും സൗന്ദര്യയും ധരിച്ചിരുന്നത്.

എആർ മുരു​ഗദോസിന്റെ ദർബർ ആണ് രജനികാന്തിന്റെതായി പുറത്തിറങ്ങാനുള്ള പുതിയ ചിത്രം. നയൻതാരയാണ് ചിത്രത്തിൽ രജനിയുടെ നായികയായെത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button