ദിലീപ് നായകനായി എത്തിയ കോടതി സമക്ഷം ബാലന്‍ വക്കീല്‍ കണ്ടവര്‍ക്കാര്‍ക്കും ചിത്രത്തിലെ ബാബുവേട്ടാ എന്ന ഗാനം മറക്കാനാവില്ല. കുസൃതി നിറഞ്ഞ ചിരിയും ചുറുചുറുക്കുള്ള അഭിനയവുമാണ് നേഹയെന്ന നടിയെ ശ്രദ്ധേയമാക്കിയത്. പ്രിയപ്പെട്ടവന്റെ അകാല വിയോഗത്തിലും തളരാതെ അമ്മയാകാനുള്ള തയ്യാറെടുപ്പിലായിരുന്നു നേഹ. അങ്ങനെ കാത്തിരിപ്പിനൊടുവില്‍ നേഹയ്ക്ക് കൂട്ടായി ഒരു ആണ്‍ കുഞ്ഞു പിറന്നു. അതും ഭര്‍ത്താവിന്റെ ജന്മദിനത്തില്‍ തന്നെ. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് നേഹ ആ വാര്‍ത്ത ആരാധകരുമായി പങ്കുവച്ചത്.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു നേഹയുടെ പിറന്നാൾ. പതിനഞ്ച് വര്‍ഷത്തെ പിറന്നാളുകളില്‍ തന്റെ പ്രിയപ്പെട്ടനെ കൂടാതെ ആഘോഷിക്കുന്ന ആദ്യ ജന്മദിനമാണിതെന്ന് നേഹ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. കുഞ്ഞു മകനെ മാറോട് ചേര്‍ത്ത കേക്ക് മുറിക്കാനൊരുങ്ങുന്ന ചിത്രവും നേഹ ഇതോടൊപ്പം പങ്കുവച്ചു.
കഴിഞ്ഞ ജനുവരി 11നാണ് നേഹയുടെ ഭര്‍ത്താവ് മരണപ്പെടുന്നത്. ഒരു മാസത്തിനു ശേഷം നടി തന്നെ ഇന്‍സ്റ്റാഗ്രാമിലൂടെ ഇക്കാര്യം ലോകത്തെ അറിയിച്ചിരുന്നു. ‘ഹൃദയത്തില്‍ താങ്ങാനാവാത്ത മുറിവേല്‍പിച്ച് എന്റെ പ്രിയപ്പെട്ടവന്‍ എന്നെ വിട്ടു പോയി. പിരിയാത്ത മനസുമായി പതിനഞ്ചു വര്‍ഷം സന്തോഷത്തിലും സങ്കടത്തിലും ഞങ്ങള്‍ ഒന്നിച്ചായിരുന്നു. ഇപ്പോള്‍ തോന്നുന്ന ഈ ശൂന്യത നിര്‍വചിക്കാനാവാത്തതാണ്. ഈ വേദനയിലും എനിക്കു കരുത്തു നല്‍കിയ എന്നെ സ്‌നേഹിക്കുന്ന എന്റെ പ്രിയപ്പെട്ടവര്‍ക്ക് ഹൃദ്യമായ നന്ദി.. ഈ സ്‌നേഹമാണ് ഇപ്പോള്‍ എന്നെ മുന്നോട്ടു നയിക്കുന്നത്.’ ഭര്‍ത്താവിന്റെ വിയോഗത്തെക്കുറിച്ചുള്ള നേഹയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് ഇങ്ങനെയായിരുന്നു.
Post Your Comments