CinemaGeneralLatest NewsMollywoodNEWS

മോനിഷയുടെ ഓർമകൾക്ക് 27 വർഷം; താരം മരിക്കുന്നതിന് മുമ്പ് പറഞ്ഞ കാര്യത്തിൽ വെളിപ്പെടുത്തലുമായി വിനീത്

എപ്പോഴും കൊഞ്ചി ചിരിച്ച് മാത്രം സംസാരിക്കുന്നയാളായിരുന്നു മോനിഷ

മലയാളി പ്രേഷകമനസുകളിലിടം നേടിയ താരമാണ് മോനിഷ. 1986ൽ തന്റെ ആദ്യ ചലച്ചിത്രമായ നഖക്ഷതങ്ങളിലെ അഭിനയത്തിനു മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടുമ്പോൾ 15 വയസ് മാത്രമേ മോനിഷയ്ക്ക് ഉണ്ടായിരുന്നുള്ളൂ. മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് മോനിഷയെ ഒരു കാറപകടത്തിന്റെ രൂപത്തില്‍ മരണം തട്ടിയെടുത്തത്. അഭിനയവും സംഗീതവും ഡാൻസും എല്ലാം മോനിഷയ്ക്ക് വഴങ്ങിയിരുന്നു. മലയാളികളുടെ മനസിൽ ഇന്നും മായാത്ത മഞ്ഞൾ പ്രസാദമാണ് മോനിഷ.
നിരവധി സിനിമകളിൽ മോനിഷയ്ക്കൊപ്പം അഭിനയിച്ച താരമാണ് നടനും നർത്തകനുമായ വീനിത്. മോനിഷ മരിക്കുന്നതിന് രണ്ടു ദിവസം മുമ്പ് തമ്മിൽ കണ്ട് സംസാരിച്ചിരുന്നതായി താരം പറയുന്നു. കേരള കൗമുദി ഫ്ലാഷ് മൂവീസിന് നൽകിയ അഭിമുഖത്തിലാണ് വിനീത് ഇക്കാര്യം വെളിപ്പെടുത്തിയത്.

“എപ്പോഴും കൊഞ്ചി ചിരിച്ച് മാത്രം സംസാരിക്കുന്നയാളായിരുന്നു മോനിഷ. നഖക്ഷതങ്ങളിൽ അഭിനയിക്കുമ്പോൾ മോനിഷ എട്ടാം ക്ലാസിലും ഞാൻ പത്തിലുമായിരുന്നു. ബാംഗ്ലൂരിൽ ജീവിക്കുന്നതിനാൽ മോനിഷയ്ക്ക് മലയാളം നന്നായി സംസാരിക്കാൻ അറിയില്ലായിരുന്നു.

മരിക്കുന്നതിന് രണ്ടുദിവസം മുമ്പ് കണ്ടിരുന്നു.ഞാനും ശ്രീവിദ്യാമ്മയും മദ്രാസിൽ നിന്ന് ഇന്ത്യൻ എയർലെെൻസ് വിമാനത്തിൽ തിരുവനന്തപുരത്തേക്ക് വരികയായിരുന്നു. ബംഗ്ലൂരുവിൽ നിന്ന് മോനിഷയും അമ്മ ശ്രീദേവി ആന്റിയും കയറി. ആ യാത്രയിൽ ഞങ്ങൾ സംസാരിച്ചത് മുഴുവൻ ലാലേട്ടന്റെ ഗൾഫ് ഷോയിലെ തമാശയെ കുറിച്ചായിരുന്നു പറഞ്ഞത്. ഞാൻ തിരുവനന്തപുരത്ത് ആചാര്യൻ എന്ന സിനിമയ്ക്കും മോനിഷ ചെപ്പടിവിദ്യ എന്ന ചിത്രത്തിനും വേണ്ടിയായിരുന്നു വന്നത്. ഹോട്ടൽ പങ്കജിലായിരുന്നു ഞങ്ങളുടെ താമസം.അന്ന് ചമ്പക്കുളം തച്ചൻ സൂപ്പർ ഹിറ്റാ‌യി ഓടുന്ന സമയമായിരുന്നു. ഷൂട്ട് കഴിഞ്ഞ ഒരു രാത്രിയിൽ ഞങ്ങൾ എല്ലാവരും കൂടി ചമ്പക്കുളം തച്ചൻ കാണാൻ പോയി. ദുപ്പട്ടയിട്ട് മുഖം മറിച്ചായിരുന്നു മോനിഷ അന്ന് തിയേറ്ററിനുള്ളിൽ കയറിയത്. അത് കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമായിരുന്നു ആ ദുരന്തം. മോനിഷയുടെ ഓർമകൾക്ക് 27 വർഷമായെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല”-വിനീത് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button