CinemaGeneralLatest NewsMollywoodNEWS

എന്‍റെ പപ്പ മലയാളത്തിലെ ഫ്ലെക്സിബിലിറ്റിയുള്ള നടന്‍: മാളവിക ജയറാം

ഇതിനു നടുക്കുളള ഹീറോയിസം കാണിക്കുന്ന സിനിമകളും ചെയ്യും

ജയറാം നൈസര്‍ഗികമായ അഭിനേതാവ് ആണെന്ന് ജയറാമിന്റെ മകള്‍ മാളവിക. എല്ലാത്തരം വേഷങ്ങളും ചെയ്യുന്ന ജയറാം എന്ന നടന്റെ ഫ്ലെക്സിബിലിറ്റിയാണ് താന്‍ ഏറെ ഇഷ്ടപ്പെടുന്നതെന്നും, കോമഡി വേഷങ്ങള്‍ ചെയ്യുമ്പോള്‍ തന്നെ ‘നടന്‍’ പോലെയുള്ള സിനിമകളില്‍ അഭിനയിക്കുന്ന തന്റെ പപ്പയെ താന്‍ ഒരുപാട് ആരാധിക്കുന്നുവെന്നുമാണ് മാളവികയുടെ കമന്റ്.

‘അപ്പ നൈസര്‍ഗികമായ അഭിനേതാവാണ്. അപ്പയെ ഞാന്‍ ഒരുപാട് ആരാധിക്കുന്നു. അപ്പ ഫുള്‍ കോമഡി റോളും ചെയ്യും. ‘സ്വപാനം’, ‘നടന്‍’ പോലെയുള്ള സീരിയസ് റോളുകളും ചെയ്യും. ഇതിനു നടുക്കുളള ഹീറോയിസം  കാണിക്കുന്ന സിനിമകളും ചെയ്യും. അപ്പയുടെ ഫ്ലെക്സിബിലിറ്റിയാണ് എനിക്കിഷ്ടം’.

‘കണ്ണന്‍ സിനിമയില്‍ എത്തിയതില്‍  എനിക്കൊട്ടും സര്‍പ്രൈസ് ഇല്ല. എനിക്കോര്‍മ്മയുള്ളപ്പോള്‍ മുതല്‍ കണ്ണന്‍ എല്ലാ കാര്യങ്ങളും സിനിമയുമായി ബന്ധപ്പെടുത്തിയാണ് കാണുന്നത്. നാല് വയസ്സുള്ളപ്പോള്‍ തൊട്ടു അപ്പ സിനിമാ സെറ്റില്‍ നിന്ന് കൊണ്ടുവരുന്ന സാധനങ്ങള്‍ എടുത്താന്‍ അവന്‍ കളിക്കുന്നത് പോലും. ചെറുപ്പം മുതലേ കണ്ണനാണ് സിനിമയോട് താല്‍പര്യം ഉണ്ടായിരുന്നത്. എനിക്ക് കൂടുതലും ഡിസൈനിംഗ്, സ്പോര്‍ട്സ് . ഫാഷന്‍ അങ്ങനെയുള്ളവയായിരുന്നു ഇഷ്ടം. അമ്മയും ചെറുപ്പത്തില്‍ എന്നെ പോലെയായിരുന്നു. പക്ഷെ പതിനഞ്ചാം വയസ്സില്‍ സിനിമയില്‍ അവസരം കിട്ടിയപ്പോള്‍ അത് സ്വീകരിക്കുകയായിരുന്നു അമ്മ’. ‘ഗൃഹലക്ഷ്മി’യ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ മാളവിക പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button