ഇന്ന് മലയാള സിനിമയുടെ അമരത്ത് പ്രതിഭാ തിളക്കത്തോടെ ജ്വലിച്ചു നിൽക്കുന്ന പേരാണ് ലിജോ ജോസ് പെല്ലിശ്ശേരി എന്നത്. നമ്മുടെ പ്രാദേശിക ചലച്ചിത്ര രൂപത്തെ ലോക സിനിമയുടെ മുന്നിൽ വിസ്മയിപ്പിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി സിനിമ തന്റെ ജീവവായു ആക്കി മാറ്റിയ സാഹചര്യത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ്.
ലിജോയുടെ വാക്കുകള്‍
‘എം ബി എ കഴിഞ്ഞ ശേഷം മൂന്നാലു മാസം സംവിധായകൻ വി.കെ പ്രകാശിനൊപ്പം ട്രെയിനിയായി നിന്നു. അപ്പോൾ ബാംഗ്ലൂരിൽ ജീവിക്കാൻ വരുമാനമൊന്നുമില്ല. ട്രെയിനിയായി നിൽക്കുമ്പോൾ കാശ് ഒന്നും കിട്ടില്ലല്ലോ. എം ബി എ കഴിഞ്ഞിട്ട് ജോലിക്കൊന്നും പോകാതിരുന്നപ്പോൾ സ്വഭാവികമായും വീട്ടിൽ നിന്ന് സമ്മർദ്ദമുണ്ടായി. അങ്ങനെ അഞ്ച് മാസത്തോളം ഒരു ടൈൽസ് കമ്പനിയിൽ ജോലി ചെയ്തു. ആ സമയത്ത് ഇതല്ല എന്റെ പ്രൊഫഷനെന്ന് എന്നെ ശക്തമായി അലട്ടി. അപ്പോൾ വീട്ടിലേക്ക് ഡാഡിയെ വിളിച്ചു പറഞ്ഞു എനിക്ക് ചെയ്യാൻ പറ്റുന്ന ജോലിയല്ല ഇതെന്നും മുൻപ് ഞാൻ പറഞ്ഞിരുന്ന പോലെ സിനിമയാണ് എന്റെ മേഖല എന്നുമെല്ലാം. അങ്ങനെ ഡാഡിയുടെ അനുവാദത്തോടെ അവിടെ ഒരു അസ്വർടൈസിങ് കമ്പനിയിൽ അസിസ്റ്റന്റ് ഡയറക്ടറായി ചേർന്നു. അവിടെ കുറച്ച് പരസ്യ ചിത്രങ്ങളൊക്കെ ചെയ്തിരുന്നു. അവിടെയും അഞ്ച് മാസമേ നിൽക്കാനായുള്ളൂ. കാരണം ഡാഡി മരിച്ചു. വീട്ടിൽ മമ്മിയും സഹോദരിയുമേയുള്ളൂ. അതുകൊണ്ട് തിരിച്ചു വന്നു. ഇവിടെ ഒരു അഡ്വർടൈസിംങ് കമ്പനി തുടങ്ങാൻ ശ്രമിച്ചു. പക്ഷേ ഇവിടെ അങ്ങനെയൊരു മേഖലയിലേക്ക് പ്രവേശിക്കുക എന്നത് എളുപ്പമായിരുന്നില്ല’.
കടപ്പാട് : മാതൃഭൂമി ആഴ്ചപതിപ്പ്
Post Your Comments