CinemaGeneralLatest NewsMollywoodNEWS

‘എണ്ണിയാല്‍ തീരാത്ത ജന്‍മാന്തരങ്ങൾ’; പ്രാണേശ്വരിയോടൊപ്പം വിവാഹ വാര്‍ഷികം ആഘോഷിച്ച് നടന്‍ ഹരീഷ് പേരടി

എണ്ണിയാല്‍ തിരാത്ത ജന്‍മാന്തരങ്ങളിലെ ഇഷ്ട പ്രാണേശ്വരിയോടൊപ്പം 26 വര്‍ഷങ്ങള്‍

മലയാളത്തിലും തമിഴിലുമായി നിറഞ്ഞ് നില്‍ക്കുകയാണ് നടന്‍ ഹരീഷ് പേരടി. കിട്ടുന്ന റോളുകളുടെ കാര്യത്തിലും അഭിനയത്തിന്റെ കാര്യത്തിലും മറ്റാരെക്കാളും വ്യത്യസ്തനാണ് താരം. ഇന്ന് സമൂഹത്തില്‍ നടക്കുന്ന ശ്രദ്ധേയമായ എല്ലാ വിഷയങ്ങളിലും ശക്തമായ അഭിപ്രായം രേഖപ്പെടുത്തിയും താരം വാര്‍ത്തകളില്‍ നിറയാറുണ്ട്.

ഇപ്പോഴിതാ വിവാഹ വാര്‍ഷിക ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് താരം. ഭാര്യയ്ക്കും മക്കള്‍ക്കുമെപ്പാം ചേര്‍ന്ന് കേക്ക് മുറിക്കുന്ന വീഡിയോയും താരം ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരുന്നു. ഒപ്പം 26 വര്‍ഷത്തോളമായി ഒന്നിച്ച് ജീവിക്കുന്ന പ്രാണേശ്വരിയെ കുറിച്ചും താരം തുറന്ന് പറഞ്ഞിരിക്കുകയാണ്.

‘തൊടുപുഴയില്‍നിന്ന് മട്ടി എന്ന സിനിമയുടെ ഷൂട്ട് കഴിഞ്ഞ് രാത്രി 11 മണിക്കാണ് വീട്ടിലെത്തിയത്. മക്കള്‍ വിഷ്ണവും വൈദിയും ഡിസംബര്‍2 ന്റെ 12 മണിക്കായി കാത്തിരിക്കുകയായിരുന്നു. ഡിസംബര്‍ 3 ന്റെ പ്രഭാതത്തിന് വിരുന്നൊരുക്കാന്‍. എണ്ണിയാല്‍ തിരാത്ത ജന്‍മാന്തരങ്ങളിലെ ഇഷ്ട പ്രാണേശ്വരിയോടൊപ്പം 26 വര്‍ഷങ്ങള്‍’ ഹരീഷ് പേരടി കുറിച്ചു.

.

shortlink

Related Articles

Post Your Comments


Back to top button