CinemaGeneralLatest NewsMollywoodNEWS

പിന്നീടാണ് അവർ അറിയുന്നത് ഞാൻ ബെന്നി പി നായരമ്പലത്തിന്‍റെ മകളാണെന്ന്

വീട്ടിൽ സിനിമയുള്ളതു കൊണ്ടാകാം എനിക്കും ഈ മേഖലയോട് ഇഷ്ടം തോന്നിയത്

‘കുമ്പളങ്ങി നൈറ്റ്സ്’ എന്ന ചിത്രത്തിലെ ‘ബേബി മോൾ’ എന്ന കഥാപാത്രം പ്രേക്ഷകർ ഏറ്റെടുത്തപ്പോൾ മലയാള സിനിമയ്ക്ക് ലഭിച്ചത് അന്ന ബെൻ എന്ന പുതുമുഖ നായികയെയാണ്. തന്റെ രണ്ടാം ചിത്രം ഹെലനും കൂടുതൽ കയ്യടി നേടുമ്പോൾ നായികയെന്ന നിലയിൽ ജനപ്രീതി നേടിയെടുക്കുകയാണ് താരം .പ്രശസ്ത തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ മകളായ അന്ന തന്റെ ആദ്യ സിനിമാനുഭവത്തെക്കുറിച്ചും, ബെന്നി നായരമ്പലത്തിന്റെ മകളാണ് താനെന്ന് ‘കുമ്പളങ്ങി നൈറ്റ്സ്’ ടീം അറിഞ്ഞപ്പോഴുണ്ടായ നിമിഷത്തെക്കുറിച്ചും ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറയുകയാണ്.

‘വീട്ടിൽ സിനിമയുള്ളതു കൊണ്ടാകാം എനിക്കും ഈ മേഖലയോട് ഇഷ്ടം തോന്നിയത്. പഠിക്കുന്ന കാലത്തെ സിനിമയുടെ ഭാഗമാകണമെന്ന മോഹം മനസ്സിലുണ്ടായിരുന്നു. പക്ഷേ അതിനു വേണ്ടി ശ്രമിച്ചു തുടങ്ങിയത് അടുത്തിടെയാണ്. ആഷിഖ് ചേട്ടന്റെ ഇൻസ്റ്റ ഗ്രാം പോസ്റ്റ് കണ്ടതാണ് നിമിത്തമായത്. അത് കണ്ടിട്ടാണ് ‘കുമ്പളങ്ങി നൈറ്റ്സിന്റെ’ കാസ്റ്റിംഗ് കോളിലേക്ക് മെയിൽ അയയ്ക്കുന്നത്. കിട്ടുമെന്ന് കരുതിയില്ല അതുകൊണ്ട് തന്നെ വീട്ടിൽ പറയാതെയാണ് അയച്ചത്. പക്ഷേ രണ്ടാഴ്ച്ച കഴിഞ്ഞപ്പോൾ എനിക്കും വന്നു ഒരു ഫോൺകോൾ. ഒടുവിൽ വീട്ടിൽ കാര്യം പറഞ്ഞു അപ്പോഴാണ് അവരൊക്കെ അറിയുന്നത് ഓഡിഷന് ഞാൻ അപേക്ഷിച്ചുവെന്ന്. .പപ്പയോട് പറഞ്ഞപ്പോൾ കിട്ടിയില്ലെങ്കിൽ വിഷമിക്കരുത് എന്നൊക്കെ പറഞ്ഞാണ് വിട്ടത്. നാല് റൗണ്ട് ഓഡിഷനായിരുന്നു. ബേബി മോൾ ഹിറ്റായപ്പോൾ വീട്ടിൽ എല്ലാവരും ഹാപ്പിയായി .സെലക്റ്റ് ആയതിനു ശേഷമാണ് പേഴ്സണൽ ഡീറ്റെയിൽസ് ചോദിക്കുന്നത്. അപ്പോഴാണ് ബെന്നി പി നായരമ്പലത്തിന്റെ മകളാണെന്ന് അറിയുന്നത്.’ അപ്പോൾ ദീലീഷേട്ടനൊക്കെ ഭയങ്കര സർപ്രൈസായി .. ഒടുവിൽ അവർ പപ്പയെ വിളിച്ചു . പപ്പയ്ക്ക് നല്ല ടെൻഷനുണ്ടായിരുന്നു ‘നിങ്ങൾ ഉദ്ദേശിക്കുന്ന പോലെ അവൾ ചെയ്യോ എന്നൊന്നും എനിക്കറിയില്ല’ എന്നായിരുന്നു പപ്പ ദിലീഷേട്ടനാട് പറഞ്ഞത്’.

shortlink

Related Articles

Post Your Comments


Back to top button