തനിക്ക് വധഭീഷണിയുണ്ടെന്ന് ട്രാന്‍സ്‍ജെന്‍ഡര്‍ നടി അഞ്ജലി അമീറിന്റയെ ആരോപണത്തിൽ പ്രതികരണവുമായി സുഹൃത്ത് അനസ് സി.വി. ഒരുമിച്ച് ജീവിക്കാൻ തയ്യാറല്ലെങ്കിൽ ഒഴിഞ്ഞുപോകാൻ തയ്യാറാണെന്നും അഞ്ജലിയുടെ സുരക്ഷിതത്വം മുൻനിർത്തിയാണ് ഇതുവരെ കൂടെ നിന്നതെന്നും അനസ് പറഞ്ഞു.
താൽപര്യമില്ലെങ്കിൽ അവൾ വേറെ ഏതെങ്കിലും സ്ഥലത്ത് പോയി താമസിക്കട്ടെ. എന്റെ കൂടെ താമസിക്കണ്ട. എനിക്ക് കുടുംബവും വീടും ഒക്കെയുണ്ട്. ആരോരുമില്ലാത്ത കുട്ടിയായതുകൊണ്ടാണ് ഞാൻ ഇതിനൊക്കെ നിന്നുകൊടുത്തത്. അഞ്ജലിയെ സുഹൃത്തുക്കൾ വഴി തെറ്റിക്കുകയാണെന്നും അനസ് പറയുന്നു.
രണ്ടു വർഷമായി അഞ്ജലിയും അനസും ഒരുമിച്ചായിരുന്നു താമസം. എന്നാൽ അനസ് മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണെന്നും ഒന്നിച്ചുള്ള ജീവിതം മതിയായെന്നും ചൂണ്ടിക്കാട്ടി നടി സമൂഹമാധ്യമങ്ങളിൽ ലൈവ് വിഡിയോ ചെയ്തിരുന്നു.
‘ലിവിങ് ടുഗദറിൽ കൂടയുണ്ടായിരുന്ന ആൾ ഭീഷണിപ്പെടുത്തുന്നുവെന്നായിരുന്നു അഞ്ജലി അമീറിന്റെ പരാതി. ഒരുമിച്ചു ജീവിച്ചില്ലെങ്കിൽ വധിക്കുമെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നും ഭീഷണി മുഴക്കിയെന്നും അഞ്ജലി ഫെയ്സ്ബുക്ക് ലൈവിലൂടെ പറഞ്ഞിരുന്നു.
Post Your Comments