മലയാളത്തിന്റെ പ്രിയ താരം മമ്മൂട്ടിയുടെ പുതിയ ചിത്രമാണ് മാമാങ്കം. തെന്നിന്ത്യന്‍ നടന് അല്ലു അര്‍ജുന്റെ അച്ഛന് അല്ലു അരവിന്ദിന്റെ ഗീത ആര്‍ട്സിന്റെ ബാനറിലാണ് മാമാങ്കത്തിന്റെ തെലുങ്ക് പതിപ്പ് വിതരണത്തിനു എത്തുന്നത്. ഈ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഹൈദരാബാദില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ മമ്മൂട്ടി എത്തിയിരുന്നു. ചടങ്ങില്‍ മമ്മൂട്ടിയുമായി ബന്ധപ്പെട്ട ഒരു രസകരമായ അനുഭവം പങ്കെവെച്ചിരിക്കുകയാണ് അല്ലു അരവിന്ദ്.
പത്ത് വര്‍ഷം മുന്‍പ് പവന് കല്യാണ്‍ സിനിമയിലേക്ക് മമ്മൂട്ടിയെ വില്ലനാവാന്‍ വിളിച്ച അനുഭവമാണ് ചടങ്ങില്‍ അദ്ദേഹം പങ്കുവെച്ചത്. ‘പവന് കല്ല്യാണ്‍ നായകനാവുന്ന എന്റെ ചിത്രത്തില്‍ വില്ലന്‍ വേഷം ചെയ്യാന്‍ ഒരു നടനെ േവണം. ചര്‍ച്ച വന്നപ്പോള്‍ മമ്മൂട്ടിയെ കിട്ടിയാല്‍ ഗംഭീരമാകുമെന്ന് എല്ലാവരും പറഞ്ഞു. ഇതോടെയാണ് അദ്ദേഹത്തെ ഫോണില്‍ വിളിച്ചത്. ഫോണെടുത്ത അദ്ദേഹത്തോട് ഞാന്‍ കാര്യം പറഞ്ഞു.
അദ്ദേഹത്തിന്റെ ഉത്തരം മറ്റൊരു ചോദ്യമായിരുന്നു. ‘സാര്‍, ഈ വില്ലന്‍ വേഷം ചെയ്യാന്‍ നിങ്ങള്‍ ചിരഞ്ജീവിയെ ക്ഷണിക്കാന്‍ ധൈര്യം കാണിക്കുമോ?’ എന്നായിരുന്നു മമ്മൂട്ടി ചോദിച്ചത്. ഇല്ല എന്ന് മറുപടി പറഞ്ഞ് ഞാന്‍ ഫോണ്‍ വെച്ചു.’ അദ്ദേഹം പറഞ്ഞു. ചിരിച്ചുകൊണ്ടാണ് അല്ലു അരവിന്ദിന്റെ വാക്കുകള്‍ മമ്മൂട്ടി ഏറ്റെടുത്തത്.
Post Your Comments