![](/movie/wp-content/uploads/2019/12/fccc763b9db8fc4086bef5868dd84a80.jpg)
മലയത്തിലെ പ്രമുഖ തിരക്കഥാകൃത്തും നടനുമായ മുരളി ഗോപിയും ഇന്ദ്രജിത്തും പ്രധാന വേഷങ്ങളിലെത്തുന്ന ‘താക്കോല്‍’ സിനിമയുടെ ആദ്യ ഗാനം പുറത്ത് വിട്ടു. മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ആദ്യ ഗാനം പങ്കുവച്ചത്.
ചിത്രത്തിലെ ആദ്യ ഗാനം രചിച്ചിരിക്കുന്നത് മലയാള കവി റഫീക്ക് അഹമ്മദ് ആണ്. ‘നല്ലിടയ’ എന്ന് ആരംഭിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് മൃദുല വാര്യരും നിവാസും ചേര്‍ന്നാണ്. എം ജയചന്ദ്രന് ആണ് സംഗീതം. അഭിനയിച്ചിരിക്കുന്നത് ഷാജി കൈലാസിന്റെ മകന് റുഷിനാണ്. ഇന്ദ്രജിത്തിന്റെ കുട്ടിക്കാലമാണ് ചിത്രത്തില്‍ റുഷിന്‍ അവതരിപ്പിക്കുന്നത്.
ഇനിയ ആണ് ചിത്രത്തിലെ നായിക. നെടുമുടി വേണു, രണ്‍ജി പണിക്കര്‍, സുദേവ് നായര്‍, ലാല്‍, സുധീര്‍ കരമന, പി ബാലചന്ദ്രന്, ഡോ.റോണി, മീര വാസുദേവ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. കോമഡി ആക്ഷൻ വിഭാഗത്തിലൊരുങ്ങുന്ന ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത് മാധ്യമപ്രവര്‍ത്തകനായ കിരണ്‍ പ്രഭാകരനാണ്. നിര്‍മ്മാണം ഷാജി കൈലാസ്.
Post Your Comments