ഷെയ്ന്‍ നിഗത്തിന്റെ വിവാദങ്ങള്‍ അവസാനിച്ചില്ല!! വലിയ പെരുന്നാളുമായി ഷെയ്ന്‍ ഉടന്‍ എത്തും

അന്‍വര്‍ റഷീദിന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ച ഡിമല്‍ ഡെന്നീസാണ് സിനിമ സംവിധാനം ചെയ്യുന്നത്.

വെയില്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ സിനിമാ മേഖലയില്‍ അവസാനിച്ചിട്ടില്ല. യുവ നടന്‍ ഷെയ്ന്‍ നിഗവും സംവിധായകന്‍ ശരത്തും തമ്മിലുള്ള തര്‍ക്കങ്ങള്‍ ഒരുവഴിക്ക് നടക്കുമ്പോള്‍ ഷെയിനെ നായകനാക്കി അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ്‌സ് ഒരുക്കുന്ന വലിയ പെരുന്നാള്‍ പ്രദര്‍ശനത്തിനെത്തുന്നു. ചിത്രം ഡിസംബര്‍ 20 ന് തീയേറ്ററില്‍ എത്തും. എന്നാല്‍ ഷെയ്‌നിന്റെ സമീപകാല നിലപാടുകള്‍ ചിത്രത്തിന്റെ വിജയത്തെ ബാധിക്കുമോയെന്ന ആശങ്ക നിര്‍മ്മാതാക്കള്‍ക്ക് ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍

അന്‍വര്‍ റഷീദിന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ച ഡിമല്‍ ഡെന്നീസാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഷെയ്‌നൊപ്പം സൗബിനും ജോജു ജോര്‍ജ്ജും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഹിമിക ബോസ് നായികയാവുന്ന ചിത്രം മാജിക്ക് മൗണ്ടെയ്ന്‍ സിനിമാസിന്റെ ബാനറില്‍ മോനിഷ രാജീവാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫെസ്റ്റിവല്‍ ഓഫ് സാക്രിഫൈസ് എന്ന ടാഗ് ലൈനിലാണ് സിനിമ എത്തുന്നത്. അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ്‌സാണ് സിനിമ വിതരണത്തിനെത്തിക്കുന്നത്. സുരേഷ് രാജന്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന സിനിമയ്ക്ക് ഡിമലും തസ്രീക്ക് സലാമും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Share
Leave a Comment