CinemaGeneralLatest NewsMollywoodNEWS

ഷാൻ റഹ്മാനും വിനീത് ശ്രീനിവാസനും തമ്മിൽ അടിച്ചു പിരിഞ്ഞോ?; വെളിപ്പെടുത്തലുമായി താരം

വിനീതിന്റെ പുതിയ ചിത്രം 'ഹൃദയം' ഇന്നലെ അനൗൺസ് ചെയ്തിരുന്നു. അതിന് സംഗീതം നൽകുന്നത് ഞാൻ അല്ല

വിനീത് ശ്രീനിവാസനും താനുമായി അടിച്ചു പിരിഞ്ഞുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് സംഗീത സംവിധായകൻ ഷാൻ റഹ്മാൻ. വിനീത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ സംഗീതം നൽകുന്നത് ഷാൻ അല്ല എന്ന് കണ്ടതോടെയാണ് ഇത്തരം വാർത്തകളുണ്ടായത്. എന്നാൽ ഇന്നലെയും കൂടി വിനീതുമായി കണ്ടതാണെന്നും ഹൃദയത്തിൽ തന്റെ അനിയൻ ഹെഷാമാണ് സംഗീതമൊരുക്കുന്നതെന്നും ഷാൻ വെളിപ്പെടുത്തുന്നു.

‘കുഞ്ഞെൽദോ’യുടെ തിരക്കുകളിലാണ് താനെന്നും കഴിവുണ്ടായിട്ടും നല്ല അവസരങ്ങൾ അനിയന് കിട്ടാതിരുന്നതോടെ അവനെ വിനീത് വിളിച്ചതാണെന്നും ഷാൻ ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു.

കുറിപ്പിന്റെ പൂർണരൂപം……………..

കൂട്ടുകാരെ, നിങ്ങളോട് ചില കാര്യങ്ങൾ പറയണമെന്ന് ഇന്നലെ മുതൽ വിചാരിക്കുകയാണ്. ഇനിയും പറഞ്ഞില്ലെങ്കിൽ ഒരു സമാധാനം കിട്ടില്ല. വിനീതിന്റെ പുതിയ ചിത്രം ‘ഹൃദയം’ ഇന്നലെ അനൗൺസ് ചെയ്തിരുന്നു. അതിന് സംഗീതം നൽകുന്നത് ഞാൻ അല്ല, അനിയൻ ഹെഷാം അബ്ദുൽ വഹാബാണ്. നിങ്ങൾ ഓരോന്ന് വെറുതേ ചിന്തിച്ച് കൂട്ടുന്നതിന് മുമ്പ് കുറച്ച് കാര്യങ്ങൾ വ്യക്തമാക്കാമെന്ന് കരുതുന്നു.

വിനീതിനും എനിക്കുമിടയിൽ ഒരു പ്രശ്നവുമില്ല. ‘അവർ തമ്മിൽ അടിച്ചു പിരിഞ്ഞു’വെന്ന് ചിലരെങ്കിലും ചിന്തിക്കുന്നുണ്ടാകും. ഇന്നലെ ‘ കുഞ്ഞെൽദോയുടെ സംഗീതം ചിട്ടപ്പെടുത്തുന്നതിനിടയിലും ഞങ്ങൾ തമ്മിൽ കണ്ടിരുന്നു.

ഇനി ഹെഷാമിനെ കുറിച്ച് ചിലത് പറയാനുണ്ട്. അവൻ അർഹിച്ചിരുന്ന ഒരുപാട് അവസരങ്ങൾ അവന് കിട്ടിയിട്ടില്ലെന്ന് എനിക്കും വിനീതിനും എപ്പോഴും തോന്നിയിട്ടുണ്ട്. സിനിമയ്ക്ക് വേണ്ട സംഗീതം അവന്റെ കയ്യിൽ ഉണ്ട്, അതുകൊണ്ട് അവന് ഒരവസരം നൽകുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നു. ഹൃദയം, ലവ് ആക്ഷൻ ഡ്രാമ, ഹെലൻ എന്നിവ ഒരേ സമയത്താണ് കംപോസിഷൻ തുടങ്ങിയത്. അതുകൊണ്ട് ഹെഷാം പുതിയ ചിത്രത്തിലേക്ക് നീങ്ങാൻ തീരുമാനിച്ചു. അവനോട് എന്റെ സ്റ്റുഡിയോ ഉപയോഗിച്ചു കൊള്ളാനും പറഞ്ഞിട്ടുണ്ട്.

ഞങ്ങൾ ഒരു കുടുംബമായാണ് കഴിയുന്നത്. അത് തുടർന്നും അങ്ങനെയായിരിക്കും. വിനീത് തന്നെ ഒരിക്കൽ പറഞ്ഞത് പോലെ ‘ നീ ആരെയെങ്കിലും കൊന്നാലും ഞാൻ നിന്റെ കൂടെ നിൽക്കും’ അതാണ് ഞങ്ങൾ, അതാണ് ഹൃദയവും. ഹൃദയം നിറയെ സ്നേഹം.

shortlink

Related Articles

Post Your Comments


Back to top button