മലയാള സിനിമയിലെ മുന്‍നിര നായികയായി തിളങ്ങിയ താരമാണ് റോമ. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെയാണ് നടി മലയാളത്തില്‍ എത്തിയത്. തുടര്‍ന്ന് ഇരുപത്തിലധികം മലയാള സിനിമകളില്‍ റോമ അഭിനയിച്ചിരുന്നു. യുവതാരങ്ങള്‍ക്കൊപ്പമുളള നടിയുടെ ചിത്രങ്ങളെല്ലാം വിജയമായി മാറിയിരുന്നു. ജയറാം നായകനായ സത്യ എന്ന ചിത്രത്തിലായിരുന്നു റോമ ഒടുവില്‍ അഭിനയിച്ചിരുന്നത്. ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം നടി വീണ്ടും മോളിവുഡില്‍ തിരിച്ചെത്തുകയാണ്.
നവാഗതനായ പ്രവീണ്‍ പൂക്കാടന്‍ സംവിധാനം ചെയ്യുന്ന വെളേളപ്പം എന്ന ചിത്രത്തിലൂടെയാണ് റോമ തിരിച്ചെത്തുന്നത്. പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ അക്ഷയ് രാധാകൃഷ്ണനും അഡാറ് ലവിലൂടെ ശ്രദ്ധേയയായ നൂറിന്‍ ഷെരീഫുമാണ് ചിത്രത്തില്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്നത്. സിനിമയുടെ ഷൂട്ടിംഗ് അടുത്തിടെ തൃശ്ശൂരില്‍ ആരംഭിച്ചിരുന്നു. ചിത്രത്തില്‍ അക്ഷയുടെ സഹോദരിയായിട്ടാണ് റോമ എത്തുന്നത്. ഒപ്പം വൈശാഖ് രാജന്‍, ഫഹിം സഫര്‍, സനിഫ് തുടങ്ങിയവരും അഭിനയിക്കുന്നു.
Post Your Comments