സിനിമയിലേക്ക് ചുവടുവയ്ക്കുന്നതിന് മുമ്പ് മോഡലിങ്ങിൽ സജീവമായിരുന്ന ബോളിവുഡ് സുന്ദരിയാണ് നർഗീസ് ഫക്രി. അഡൾട്ട് മാസികയായ പ്ലേ ബോയ്ക്ക് വേണ്ടി നഗ്നയായി പോസ് ചെയ്യുന്നതിന് ഭീമമായ തുക വാഗ്ദാനം ചെയ്തിരുന്നതായി താരത്തിന്റെ വെളിപ്പെടുത്തല്‍. മുൻ പോൺതാരം ബ്രിട്ടനി ഡി ലാ മോറയുമായുള്ള അഭിമുഖത്തിലായിരുന്നു നർഗീസ് ഇത് തുറന്നു പറഞ്ഞത്
”മോഡലിങ്ങിൽ സജീവമായിരുന്ന സമയത്ത്, പ്ലേ ബോയിയുടെ കോളേജ് എഡിഷനിലേക്കായി വനിതാ മോഡലിനെ ആവശ്യമുള്ള വിവരം തന്റെ ഏജന്റാണ് പറഞ്ഞത്. പ്ലേ ബോയ് തന്നെ തെരഞ്ഞെടുത്തിരുന്നതായും ഏജന്റ് പറഞ്ഞു. എന്നാൽ, മാസികയ്ക്ക് വേണ്ടി നഗ്നത പ്രദർശിപ്പിക്കണമെന്ന് പറഞ്ഞപ്പോൾ താൻ ആ വലിയ ഓഫർ നിരസിക്കുകയായിരുന്നു. പ്ലേ ബോയ് വലിയ കമ്പനിയാണ്, അതിനാൽ അവർ വാഗ്ദാനം ചെയ്യുന്ന പണവും കൂടുതലായിരിക്കും. നന്ദി, താനിപ്പോൾ ഒരുകുഴപ്പുമില്ലാതെ പോകുകയാണെന്നുമായിരുന്നു, താൻ ഏജന്റിന് നൽകിയ മറുപടി” നർഗീസ് പറഞ്ഞു.
Post Your Comments