മമ്മൂട്ടി ചിത്രം മധുരരാജയിലെ ഏറെ ശ്രദ്ധനേടിയ പാട്ടാണ് മോഹ മുന്തിരി വാറ്റിയ രാവ് എന്ന് തുടങ്ങുന്ന ഗാനം. ബോളിവുഡ് താരം സണ്ണി ലിയോണി ചുവടുവച്ച ഗാനം തീയറ്ററിലും ഇന്റർനെറ്റിലും തരംഗമായിരുന്നു. ഇപ്പോഴിതാ ഈ ഗാനം നാളുകൾക്ക് ശേഷം വീണ്ടും ചർച്ചയാവുകയാണ്.
ബസിൽ ഇതേ പാട്ടിനൊപ്പം നൃത്തം ചെയ്യുന്ന ഒരു ഉമ്മച്ചിയുടെ വിഡിയോയാണ് ഈ പുതിയ ചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുന്നത്. യാത്ര പോകുന്നതിനിടയിൽ ബസിൽ പാട്ടുവച്ചതും ഉമ്മച്ചി പ്രായമൊന്നും വകവയ്ക്കാതെ ചാടി എഴുന്നേറ്റ് നൃത്തം തുടങ്ങുകയായിരുന്നു. പാട്ടിൽ മുഴുകി നൃത്തം കളിക്കുമ്പോൾ തന്നെ വിഡിയോ എടുക്കുന്നതും മറ്റുള്ളവർ ചിരിക്കുന്നതുമൊന്നും കാര്യമാക്കുന്നില്ല. നിരവധിപ്പേരാണ് ഉമ്മച്ചിയുടെ ഈ ഡാൻസ് വീഡിയോയ്ക്ക് അഭിനന്ദനങ്ങളുമായി എത്തിയിരിക്കുന്നത്.
ഗോപി സുന്ദറാണ് തന്റയെ ഫേസ്ബുക്ക് പേജിലൂടെ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ആ പാട്ടിനോട് ഇത്രയും ഇഷ്ടം കാണിക്കുന്നതിൽ സന്തോഷമെന്നും ഗോപി സുന്ദർ കുറിച്ചു.
Post Your Comments