പ്രശസ്ത ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം മിതാലി രാജിന്റെ ജീവിത കഥ വെള്ളിത്തിരയിലേക്ക്. ‘ശബാഷ് മിതു’ എന്ന് പേരായ ഈ ചിത്രത്തിന്റെ പണികൾ അണിയറയില്‍ പുരോഗമിക്കുകയാണ്. റയീസ് ഫെയിം രാഹുല്‍ ധൊലാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തപ്സി പന്നുവാണ് മിതാലി രാജായി വേഷമിടുന്നത്. ഇത്തരത്തിലൊരു വനിതയെ അഭ്രപാളിയിൽ അവതരിപ്പിക്കാൻ കിട്ടിയ അവസരത്തെ, അംഗീകാരമായി കരുതുന്നുവെന്നാണ് തപ്‌സി പറയുന്നത്.
മിതാലിയുടെ 37ാം പിറന്നാളിനോടനുബന്ധിച്ച് നടി തപ്സി തന്നെയാണ് പുതിയ ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ആഘോഷങ്ങൾക്കിടെ മിതാലിയും തപ്സിയും ചേര്‍ന്ന് കേക്ക് മുറിച്ച് ജന്‍മദിനം കൊണ്ടാടുന്നതിന്റെ ചിത്രങ്ങളും തപ്സി പങ്കുവച്ചിട്ടുണ്ട്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കുന്നതും ഏറ്റവും കൂടുതൽ റൺസ് നേടിയിട്ടുള്ളതുമായ റെക്കോർഡ് സ്വന്തം പേരിൽ കുറിച്ച ആദ്യ വനിതാ ക്രിക്കറ്റ്താരമാണ് മിതാലി രാജ്. ട്വന്റി ട്വന്റിയില്‍ നിന്നും വിരമിച്ചെങ്കിലും ഏകദിനത്തില്‍ താരം തുടർന്നും കളിക്കുന്നുണ്ട്.
Post Your Comments